മലയാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടിട്ടില്ല ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ പിഴവ് സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത് ഗുരുതര പിഴവാണ്.

ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എളുപ്പം പാലിക്കാന്‍ കഴിയുന്നതല്ല. പ്രായോഗിക പ്രശ്‌നങ്ങള്‍ നോക്കാതെയാണ് പല ഉത്തരവുകളുമെന്ന്  ചെന്നിത്തല പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കും ചെന്നിത്തലയുടെ മറുപടിയുണ്ടായി. മാസം ഒരു കോടി മുടക്കി ഹെലികോപ്റ്റര്‍ എടുത്തത് എന്തിനെന്നു ചെന്നിത്തല ചോദിച്ചു. ഉപദേശകര്‍ക്കും ഭരണപരിഷ്‌കാര കമ്മിഷനും വന്‍തുകയാണ് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ട് മോദിയുടെ മന്‍ കി ബാത്തിന്റെ പതിപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...