മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ച സന്തോഷത്തിൽ മന്ത്രിസഭയ്ക്ക് ഇപ്പോഴെങ്കിലും പങ്കുചേരാൻ കഴിഞ്ഞല്ലോയെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ച സന്തോഷത്തിൽ മന്ത്രിസഭയ്ക്ക് ഇപ്പോഴെങ്കിലും പങ്കുചേരാൻ കഴിഞ്ഞല്ലോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ ശുപാർശ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴെങ്കിലും നൽകിയത് ഏറ്റവും സന്തോഷകരമായ കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചങ്ങിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മമ്മൂട്ടിയെ അഭിനന്ദിക്കുന്നുവെന്നും എല്ലാത്തിനും അതിന്റേതായ കാലം ഉണ്ടല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പല തലമുറകളോട് പൊരുതിയാണ് മമ്മൂട്ടി അഭിനയ രംഗത്ത് നിലനിൽക്കുന്നത്. ഓരോ കഥാപാത്രവും മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഭാവം പകർച്ചയോടെയാണ് വിസ്മയിപ്പിക്കുന്നത്. നാലര ദശകമായ് 400 സിനിമകളിലായി പരിചയമുള്ള മമ്മൂട്ടി ആകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാതലിലെ വേഷം ഏതൊരു സൂപ്പർതാരവും അഭിനയിക്കാൻ മടിക്കുന്നതായിരുന്നു. സ്വയം പുതുക്കുന്ന നടന ശരീരമാണ് മമ്മൂട്ടിയുടേത്. സിനിമയ്ക്കും അഭിനയ കലക്കും സ്വന്തം ജീവിതം തന്നെ സമർപ്പിച്ച മാതൃകയാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി പ്രകീർത്തിച്ചു. മമ്മൂട്ടിയെ കൂടാതെ വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെടി തോമസ് പി. നാരായണൻ എന്നിവരാണ് പദ്മവിഭൂഷൺ നേടിയ മലയാളികൾ. എട്ട് മലയാളികൾക്കാണ് പത്മ അവാർഡുകൾ ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...