യുഡിഎഫ് എംപിമാരുടെ കേരളത്തോടുള്ള മനോഭാവമാണ് കൊല്ലം, കോഴിക്കോട് എംപിമാരുടെ ചോദ്യത്തിലൂടെ കാണുന്നതെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരളം അതിദാരിദ്ര്യ മുക്തമായെന്ന പ്രഖ്യാപനം എഎവൈ കാർഡുകൾ (മഞ്ഞക്കാർഡ്) റദ്ദാക്കാൻ കാരണമാകുമോയെന്ന് പാർലമെന്റിൽ ചോദ്യമുന്നയിച്ച എം പി എൻകെ പ്രേമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത്. യുഡിഎഫ് എംപിമാരുടെ കേരളത്തോടുള്ള മനോഭാവമാണ് കൊല്ലം, കോഴിക്കോട് എംപിമാരുടെ ചോദ്യത്തിലൂടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ചോദ്യത്തിൽ തെറ്റില്ലെന്നും രണ്ടാമത്തെ ചോദ്യത്തിൽ കേരളം അതിദാരിദ്യമുക്തമായി പ്രഖ്യാപിച്ചതിലൂടെ സംസ്ഥാനത്തെ മുഴുവൻ എഎവൈ കാർഡുകൾ റദ്ദായി കിട്ടുമോ എന്നാണ് നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ തന്നെ അത്തരമൊരു പ്രചരണം നടന്നു. കേരളത്തെ എങ്ങനെയൊക്കെ ദ്രോഹിക്കാമെന്ന മനോ​ഗതിക്ക് പിന്തുണ നൽകുന്ന നിലപാടാണ് എംപിമാർ നൽകുന്നത്. യുഡിഎഫ് എംപിമാരുടെ കേരള വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഒരുതരത്തിലും വസ്തുതയുമായി ബന്ധമില്ലാത്ത ചോദ്യം ചോദിക്കുകയാണോ വേണ്ടത്. അതിദാരിദ്ര്യം അന്ത്യോദയ കാർഡിനുള്ളവരെ കണ്ടെത്താനുള്ള നടപടിയല്ല. രണ്ടിനും വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത് എന്ന് നേരത്തെ തന്നെ വ്യക്തമാണ്. ഇക്കാര്യം കേന്ദ്രമന്ത്രി അറിയിച്ചതാണ്. പാർലമെന്റിൽ ഇത്തരം കുനുഷ്ട് ചോദ്യങ്ങൾ ചോദിക്കാൻ യുഡിഎഫ് എംപിമാർക്ക് വല്ലാത്ത ആവേശമാണ്. സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാനും കേന്ദ്ര അവ​ഗണനക്കെതിരെ ശബ്ദിക്കാനും ഈ ഉത്സാഹമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...