കോലീബിയെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് ആർഎസ്എസിന്റെ കൂടെ പിന്തുണയോടെ വിജയിച്ച് മുമ്പ് എംഎൽഎ ആയത് ; വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ബിജെപി -സിപിഎം ഡീൽ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോലീബിയെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് ആർഎസ്എസിന്റെ കൂടെ പിന്തുണയോടെ വിജയിച്ച് മുമ്പ് എംഎൽഎ ആയത്. അടച്ചിട്ട മുറിയിൽ മാസ്കറ്റ് ഹോട്ടലിൽ ചർച്ച നടത്തിയത് പിണറായി വിജയനാണെന്നും വി.ഡി സതീശനല്ലെന്ന കാര്യം താൻ ഓർമിപ്പിക്കുകയാണെന്നാണെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.മുഖ്യമന്ത്രി ക്ഷുഭിതനായതിലും പ്രതിപക്ഷ നേതാവ് വിമർശനമുന്നയിച്ചു. ഒരാൾ ചോദ്യം ചോദിച്ചപ്പോൾ വീട്ടിൽ പോയി ചോദിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. വീട്ടിലല്ല ജനങ്ങൾ തെരുവിൽ ഇറങ്ങി ചോദ്യങ്ങൾ ചോദിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി ഓൾ ഇന്ത്യ റേഡിയോ ആണെന്നും അങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കാൻ പറ്റില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയൊന്ന് കണ്ണാടി നോക്കിയാൽ മതിയെന്നും പി.ടി കുഞ്ഞുമുഹമ്മദിനെയടക്കം കാണാമെന്നും നാട് മുഴുവൻ വ്യഭിചരിച്ചു നടന്നവനെ കൂടെ നിർത്തിയ ആളാണ് പ്രതിപക്ഷ നേതാവ് എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയായി സതീശൻ പറഞ്ഞു. ഒരു കലാകാരനെ കോമാളി എന്ന് വിളിക്കുന്ന തരത്തിൽ മുഖ്യമന്ത്രി തരംതാണു. നികൃഷ്ട ജീവി, പരനാറി, കുലംകുത്തി, ചെറ്റ എന്നിവ മുഖ്യമന്ത്രി മലയാള ഭാഷക്ക് സംഭാവന ചെയ്ത വാക്കുകളാണ്. ഇവരുടെ വൃത്തികെട്ട വാക്കുകൾ തുടച്ചുമാറ്റാൻ സാംസ്കാരിക ഹരിത കർമ സേന ഉണ്ടാക്കേണ്ടി വരുമെന്നും വി.ഡി സതീശൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...