ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം വെല്ലുവിളികൾ നേരിടുന്നു : അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹം ഇന്നും നിരവധി തരത്തിലുള്ള പീഡനങ്ങളും വിവേചനങ്ങളും സുരക്ഷാ വെല്ലുവിളികളും നേരിടുകയാണെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ്  പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രപ്പോലിത്താ പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് ഇലന്തൂർ സോൺ പ്രവർത്തന ഉദ്ഘാടനം ഇലന്തൂർ മാർത്തോമാ വലിയ പള്ളിയിൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസത്തിന്റെ പേരിൽ ആക്രമണങ്ങൾക്കും സാമൂഹിക ഒറ്റപ്പെടുത്തലിനും ഇരയാകുന്ന ക്രൈസ്തവ സമൂഹത്തോടൊപ്പം അന്തർദേശീയ സമൂഹം ശക്തമായി നിലകൊള്ളണമെന്നും
 മെത്രപ്പോലിത്താ ഓര്‍മ്മിപ്പിച്ചു.
കെസിസി ഇലന്തൂർ സോൺ പ്രസിഡണ്ട്  റവ.എം സി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി അഡ്വ.ഡോ.പ്രകാശ് പി തോമസ് മുഖ്യ അതിഥി ആയിരുന്നു. ജില്ല പ്രസിഡന്റ് വെരി. റവ. ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ്കോപ്പ,  ജില്ല സെക്രട്ടറി അനീഷ് തോമസ്, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.മുകുന്ദന്‍, കെസിസി ജില്ല സെക്രട്ടറി അനീഷ് തോമസ്,  ഫാ.ലിനു.എം.ബാബു, റവ.ഷാജി കെ ജോർജ്, റവ.ബാബു കുളത്തക്കൽ, റവ.ബിനു ജോൺ, റവ.ലികുഷ് കോശി, റവ.ഫെബിൻ മാത്യു, റവ.റെജി കെ ഫിലിപ്പ്, റവ.ജേക്കബ് വർഗീസ്, സോണ്‍ സെക്രട്ടറി സ്‌കറിയ തോമസ്, സാം മാത്യു, ലിസ്സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്

0
എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്. 2025 ഓഗസ്റ്റിൽ വിറ്റ...

ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക് സാധ്യത

0
ഡൽഹി: ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക്...

ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക് സർക്കാർ 5,79,860 രൂപയും...

0
മലപ്പുറം: ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക്...

പത്തനംതിട്ട ധന്യ – രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍...

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ധന്യ - രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി...