തോടുകളുടെ പുനരുദ്ധാരണത്തിനായി ”ഇനി ഞാനൊഴുകട്ടെ” പദ്ധതിയുമായി റാന്നി ഗ്രാമ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി: തോടുകളുടെ പുനരുദ്ധാരണത്തിനായി ”ഇനി ഞാനൊഴുകട്ടെ” പദ്ധതിയുമായി
റാന്നി ഗ്രാമ പഞ്ചായത്ത്. പദ്ധതി പ്രകാരം ഉതിമൂട് – വലിയ കലുങ്ക് – കാളപ്പാലം വലിയതോട് പുനരുദ്ധാരണ പ്രവർത്തനത്തിന് തുടക്കമായി. മഴക്കാലത്ത് അക്വഡേറ്റ് ഭാഗത്ത് വെള്ളം കെട്ടികിടക്കുന്നതിനാൽ റോഡിൽ കൂടിയാണ് വെള്ളം ഒഴുകിയിരുന്നത്. മഹാത്മാ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നാല്പത് തൊഴിലാളികൾ ചേർന്ന് 626 തൊഴിൽ ദിനങ്ങൾ സൃഷ്‌ടിച്ചാണ് പ്രസ്‌തുത തോട് നവീകരിക്കുന്നത്. 4 ,5 ,9, 10, 11 വാർഡുകളിലൂടെ കടന്ന് പോകുന്ന വലിയ തോടിന് എസ്റ്റിമേറ്റ് തുക രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപയാണ്.

മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ജൂൺ ആദ്യവാരം പണികൾ പൂർത്തികരിക്കുമെന്ന് മേട്രൺ സുരേഖ സജി അറിയിച്ചു. റാന്നി പഞ്ചായത്ത് അക്രഡിറ്റഡ് എഞ്ചിനീയർ ലതാകുമാരി, ഓവർസീയർ ഷിൻ്റു മനോജ്, വൈസ് പ്രസിഡന്റ് ടി ജെ ബാബുരാജ്, വാർഡ് മെമ്പറന്മാരായ ദിലീപ് ഫിലിപ്പ്, എ എൻ സോമൻ എന്നിവർ നേതൃത്വം നൽകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

0
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം...

എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്

0
എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്. 2025 ഓഗസ്റ്റിൽ വിറ്റ...

ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക് സാധ്യത

0
ഡൽഹി: ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക്...

ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക് സർക്കാർ 5,79,860 രൂപയും...

0
മലപ്പുറം: ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക്...