കൊല്ലം : പൗരത്വ നിയമം ഇന്ത്യയുടെ മതേതര രാഷ്ട്ര വ്യവസ്ഥയുടെ അസ്തിത്വം തകർക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. മതേതര രാജ്യമായ ഭാരതത്തിൽ പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡം മതം ആയി മാറ്റുന്നു . ഇത് മതേതരത്വത്തിന്‍റെ മരണമണിയാണെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി. രാജ്യത്ത് മുസ്‍ലിം, മുസ്‍ലിം- ഇതരർ എന്ന വേർതിരിവ് ഉണ്ടാകും. രാമക്ഷേത്രം ഭൂരിപക്ഷങ്ങൾക്ക് ഇടയിൽ വലിയ സ്വാധീനം ഉണ്ടാക്കിയില്ലെന്നാണ് ബി.ജെ.പി വിലയിരുത്തൽ. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൗരത്വ നിയമം കൊണ്ടുവന്നത്. നിയമം ഉണ്ടാക്കുന്ന വിപത്തിനെതിരെ ആണ് രാജ്യവ്യപക പ്രതിഷേധങ്ങൾ.
പൗരത്വനിയമം സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട് ഇരട്ടത്താപ്പാണെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു. കോൺസെൻട്രേഷൻ ക്യാമ്പുകൾ ഉൾപ്പടെ ആദ്യം തയ്യാറാക്കി തുടങ്ങിയ സംസ്ഥാനമാണ് കേരളം. ബില്ല് നിയമം ആയപ്പോൾ മാത്രം ആണ് കേരളം മുഖ്യമന്ത്രി എന്തെങ്കിലും പ്രതികരിച്ചത്. സംസ്ഥാനം നിയമം നടപ്പിലാക്കില്ലെന്ന് പറയുന്നത് പ്രായോഗികമാണോ എന്നതിൽ സംശയം ഉണ്ട്. രാജ്യത്തെ നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.