സംസ്ഥാനത്ത് തെങ്ങു കയറാന്‍ പരിശീലനം നേടിയ 32,926 പേരുണ്ടായിട്ടും ആളെ കിട്ടാനില്ലെന്ന് നാളികേര വികസന ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് തെങ്ങു കയറാന്‍ പരിശീലനം നേടിയ 32,926 പേരുണ്ടായിട്ടും ആളെ കിട്ടാനില്ലെന്ന് നാളികേര വികസന ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ മിനി മാത്യു. 2011ല്‍ ആരംഭിച്ച പദ്ധതി പ്രകാരമാണ് ഇത്രയും പേര്‍ക്ക് സൗജന്യ പരിശീലനം നല്‍കിയത്. തെങ്ങുകയറ്റ യന്ത്രവും സൗജന്യമായി നല്‍കി. 94 രൂപ വാര്‍ഷിക പ്രീമിയത്തില്‍ ഓരോരുത്തര്‍ക്കും അഞ്ചുലക്ഷത്തിന്റെ അപകട, മരണ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തി. ദിവസം 4000 രൂപവരെ വരുമാനവും ഉറപ്പാക്കി. എന്നിട്ടും തെങ്ങു കയറാന്‍ ആവശ്യത്തിന് ആളെ കിട്ടാനില്ലെന്ന് മിനി മാത്യു പറഞ്ഞു. ‘സംസ്ഥാനത്ത് ഒരു പഞ്ചായത്തില്‍ 10 തെങ്ങു കയറ്റക്കാരെയെങ്കിലും ആവശ്യമുണ്ടെന്നാണ് കണക്ക്. ആകെ 10,000 പേര്‍ എന്നു കണക്കാക്കിയാല്‍ പോലും നിലവിലെ ആവശ്യകതയുടെ പത്തിലൊന്നു പേരെ പോലും ലഭിക്കുന്നില്ല. നല്ല വരുമാനമുള്ള സ്ഥിര ജോലിയായിട്ടും ആരും വരുന്നുമില്ല.’ ഈ സാഹചര്യത്തില്‍ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തെ ഒരു കുടക്കീഴില്‍ സംഘടിപ്പിച്ച് അവരുടെ സേവനം ആവശ്യക്കാര്‍ക്കെല്ലാം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോള്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചതായി മിനി മാത്യു പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷ ;...

0
തിരുവനന്തപുരം: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

കൈക്കൂലി വാങ്ങി കേസ് ഒതുക്കിതീർത്തു ; കാലാവധി കഴിഞ്ഞ ബിസ്കറ്റ് ഉദ്യോഗസ്ഥന്റെ വായിൽ തിരുകി...

0
മുംബൈ : കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ...

ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ

0
കോഴിക്കോട്: ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ....