കോളേജ് ഭരണസമിതി പിരിച്ചുവിടും ; പ്രതിഷേധം അവസാനിപ്പിച്ച് നിയമവിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരം അവസാനിപ്പിച്ച് തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോയിലെ വിദ്യാർഥികൾ. സബ് കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ബുധനാഴ്ച പുലർച്ചേ സമരം അവസാനിപ്പിച്ചത്. കോളേജ് ഭരണസമിതി പിരിച്ചുവിടാനും സഹകരണവകുപ്പിലെ ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനോടൊപ്പം സർവകലാശാല തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ നടപടിയുമെടുക്കും. ഒത്തു തീർപ്പ് വ്യവസ്ഥകൾ ലംഘിച്ചാൽ സമരം വീണ്ടും തുടങ്ങുമെന്ന് വിദ്യാർഥികൾ വ്യക്തമാക്കി.

മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികള്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. മന്ത്രിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവരോ എത്താതെ താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ഥികള്‍. പ്രതിഷേധത്തെ തുടർന്ന് സസ്‌പെൻഷൻ പിൻവലിച്ചിരുന്നു. എന്നാൽ പ്രിൻസിപ്പൽ രാജി വെയ്ക്കാതെ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ഇറങ്ങില്ലെന്ന് പറഞ്ഞ് വിദ്യാർഥികൾ വീണ്ടും സമരം തുടർന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി സംശയം

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ കാണാതായതായി...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി ; ബൈക്ക് കണ്ടെത്തി

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ...

രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

0
കോട്ടയം : ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി...