കാനഡയില്‍ ജോലി വാഗ്ദാനം, കോടികള്‍ തട്ടി കമ്പനി മുങ്ങി

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ:  കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി. പെന്റാ ഓവര്‍സീസ് റിക്രൂട്ട്മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് ഓഫീസും പൂട്ടി പണവുമായി മുങ്ങിയത്.   ഇവര്‍ക്കെതിരേ 11 പേര്‍ എറണാകുളം റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കി.  മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. ജങ്ഷനു സമീപം നാസ് റോഡില്‍ കാനറാ ബാങ്കിനു മുകളില്‍ ആയിരുന്നു ഓഫീസി പ്രവര്‍ത്തിച്ചിരുന്നത്.

2021 ഫെബ്രുവരിയിലാണ് കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ പരാതിക്കാരില്‍നിന്ന് വാങ്ങിയത്.  തൊഴില്‍ വിസ നല്‍കാമെന്നാണ് പറഞ്ഞിരുന്നത്.  പിന്നീട് കനേഡിയന്‍ സര്‍ക്കാര്‍ തൊഴില്‍ വിസ നിര്‍ത്തലാക്കിയെന്നും തത്കാലം സന്ദര്‍ശക വിസ നല്‍കാമെന്നുമായി കാനഡയില്‍ എത്തിയ ശേഷം ഇത് തൊഴില്‍ പെര്‍മിറ്റാക്കി നല്‍കാന്‍ അവിടെ ആളുണ്ടെന്നും പറഞ്ഞു.  ഏപ്രില്‍ 27-നു ശേഷം ഓഫീസ് തുറന്നിട്ടില്ലെന്നും ഇവിടത്തെ സാധനങ്ങളെല്ലാം മാറ്റിയെന്നും പരാതിക്കാര്‍ പറഞ്ഞു.  വിസയ്ക്കായി രണ്ട് മുതല്‍ അഞ്ച് ലക്ഷം മുന്‍കൂര്‍ അടച്ചവരുണ്ട്.

10 ലക്ഷമാണ് ആവശ്യപ്പെട്ടിരുന്നത്. ആദ്യ ഗഡുവായി രണ്ട് ലക്ഷവും ശേഷിക്കുന്ന എട്ട് ലക്ഷം വിസ അടിച്ച ശേഷവും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. നഴ്സ് മുതല്‍ തോട്ടത്തില്‍ ആപ്പിള്‍ പറിക്കാനുള്ള ജോലിവരെ വാഗ്ദാനം ചെയ്തിരുന്നു.  ആപ്പിള്‍ പറിക്കാന്‍ അറിയാമെന്നു കാണിക്കാന്‍ വട്ടവടയില്‍ പോയി മുന്തിരി പറിക്കുന്നതിന്റെ ചിത്രം എടുത്ത് കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച് പലരും ഇത്തരത്തില്‍ പടം എടുത്ത് കൊടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...