മന്ത്രിമാർക്ക് പദവി നഷ്ടമാകുന്ന ബിൽ പരിഗണിക്കുന്ന ജെപിസിയിൽ കോൺഗ്രസും ചേർന്നേക്കില്ല

For full experience, Download our mobile application:
Get it on Google Play

ഡൽഹി : 3 മാസം തടവിലായാൽ പ്രധാനമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ളവർക്ക് പദവി നഷ്ടമാകുന്ന ബിൽ പരിഗണിക്കുന്ന ജെപിസിയിൽ കോൺഗ്രസും ചേർന്നേക്കില്ല. വിട്ടു നിൽക്കാനാണ് സാധ്യതയെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചത്. നേരത്തെ തന്നെ ഈ വിഷയത്തിൽ ജെപിസിയോട് സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തൃണമൂൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും. ഇന്ത്യ സഖ്യം പൂർണ്ണമായി വിട്ടുനിന്നാൽ ജെപിസിയിൽ എതിർപ്പ് ഉയരില്ലെന്ന് വരുമെന്നും അതിനാൽ പങ്കെടുത്ത് വിയോജിപ്പ് രേഖപ്പെടുത്തണമെന്നാണ് ഇടത് പാർട്ടികളുടെ നിലപാട്. പാർലമെന്റിൽ ബില്ലിനെ അതിശക്തമായി എതിർത്തത് ടിഎംസിയായിരുന്നു. ആം ആദ്മി പാർട്ടിയും ജെപിസിയിൽ ഉണ്ടാകില്ലെന്ന നിലപാടിലാണ്.

അമിത് ഷായുമായി പ്രതിപക്ഷം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ജെപിസി രൂപീകരിക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാൽ ഇത് ശരിയായ സമീപനമല്ലെന്നാണ് ടി.എം.സി നിലപാട്. സർക്കാർ ബില്ല് പാസാക്കാൻ ശ്രമിക്കുമ്പോൾ, അതിനെ എതിർക്കേണ്ടത് പ്രതിപക്ഷത്തിൻ്റെ കടമയാണെന്നും, അത്തരമൊരു സാഹചര്യത്തിൽ ജെ.പി.സി.യുമായി സഹകരിക്കുന്നത് ബില്ലിന് നിയമസാധുത നൽകുന്നതിന് തുല്യമാകുമെന്നും ടി.എം.സി. ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, അല്ലെങ്കിൽ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന മന്ത്രിമാർ 30 ദിവസത്തേക്ക് ജയിലിൽ കഴിയുകയാണെങ്കിൽ അവർക്ക് പദവി നഷ്ടമാകുന്നതാണ് അമിത് ഷാ സഭയിൽ അവതരിപ്പിച്ച പുതിയ ബില്ല്.

കുറ്റകൃത്യത്തിൻ്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ട് തുടർച്ചയായി 30 ദിവസത്തേക്ക് കസ്റ്റഡിയിൽ കഴിയുകയാണെങ്കിൽ, 31-ാം ദിവസം അവർക്ക് അവരുടെ പദവി നഷ്ടപ്പെടും. നിയമം നിലവിൽ വന്നാൽ, കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നതിനു മുൻപേ തന്നെ പദവി നഷ്ടമാകുമെന്നതാണ് ബില്ലിന്റെ പ്രത്യേകത. ഇതുവരെ നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച്, ഒരു എം.പി.യോ എം.എൽ.എ.യോ രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കുന്ന ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അവരുടെ പദവി നഷ്ടമാകൂ. പുതിയ ബിൽ നിയമമായാൽ എളുപ്പത്തിൽ ബിജെപി ഇതര പാർട്ടികളുടെ ഭരണാധികാരികളെ ഭരണത്തിൽ നിന്നും മാറ്റാൻ കഴിയുമെന്നും ഇതാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...