എഴുമറ്റൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ഒടുവിൽ ആശങ്കകൾക്ക് വിരാമമിട്ട് എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നബാഡ് സഹായത്തോടെ അനുവദിച്ച 8 കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മൂന്ന് നിലകളിലായി നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് 1754.43 ചതുരശ്ര മീറ്റർ വിസ്തീർണ്ണമാണ് ഉള്ളത്. ഇതിൽ ലോബി, മൈനർ ഓപ്പറേഷൻ തീയറ്റർ,ഒബ്സർവേഷൻ മുറി, മൂന്ന് പരിശോധനാമുറി,നേഴ്സുമാരുടെ മുറി, ലാബ്, സാംപിൾ ശേഖരണ ഏറിയ, സ്റ്റോർ, ശുചിമുറികൾ, മുലയൂട്ടുന്നതിന് പ്രത്യേക സൗകര്യം, റാംപ്, ലിഫ്റ്റ്,സമ്മേളന ഹാൾ, ഓഫീസ് മുറി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 2016- ൽ 25 കോടി രൂപയുടെ 8 നിലകളിലുള്ള കെട്ടിട നിർമ്മാണത്തിനായി പദ്ധതി വിഭാവനം ചെയ്തിരുന്നെങ്കിലും സ്ഥലപരിമിതി അപര്യാപ്തമല്ലാത്തതിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടിരുന്നു.

തുടർന്ന് 2022 ജൂൺ 16ന് പ്രമോദ് നാരായണൻ എംഎൽഎ സ്ഥലം സന്ദർശിച്ചതോടെ ആറുവർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുക അനുവദിച്ചത്. മൂന്ന് നിലകളിൽ 8 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. തുടക്കത്തിൽ തന്നെ പഴയ നാല് കെട്ടിടങ്ങളിൽ രണ്ടെണ്ണം പൊളിച്ചു നീക്കുന്നതിൽ സാങ്കേതിക തടസം നേരിട്ടിരുന്നു. തുടർന്ന് കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൻ്റെ എൻജിനീയറിങ്ങ് വിഭാഗം കെട്ടിടം പ്രവർത്തനക്ഷമമല്ലെന്ന് സാക്ഷ്യപ്പെടുത്തുകയും പഴയ നാല് കെട്ടിടത്തിന് 2,67,735 രൂപ വിലനിർണ്ണയിക്കുകയും ചെയ്തു. തുടർന്ന് നടന്ന ലേലത്തിൽ 5,59,555 രൂപായാണ് കെട്ടിടം പൊളിച്ച് നീക്കുവാനായി ലഭിച്ചത്. പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി മാസങ്ങൾ കടന്നുപോയെങ്കിലും നിർമ്മാണ കടലാസിൽ ഒതുങ്ങിയ അവസ്ഥ തുടരവെ 2023 ആഗസ്റ്റ് 26 ന് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടന്നു. തുടർന്ന് കെട്ടിട നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതോടെ ഉന്നത നിലവാരത്തിലുള്ള ആരോഗ്യ കേന്ദ്രം എന്ന പ്രദേശവാസികളുടെ എട്ടുവർഷത്തെ സ്വപ്നമാണ് സാക്ഷാത്കാരമാവുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...