ലോഡ് താങ്ങാനാകാതെ ഏപ്രിലില്‍ കത്തിയത് 255 ട്രാന്‍സ്ഫോര്‍മറുകള്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ഉയര്‍ന്ന വൈദ്യുതി ലോഡ് താങ്ങാനാകാതെ ഏപ്രിലില്‍ കേരളത്തില്‍ കത്തിയത് 255 ട്രാന്‍സ്‌ഫോര്‍മറുകള്‍. വൈദ്യുതിവകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധിക ലോഡ് കാരണത്താല്‍ ഇത്രയും ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തുന്നത്. 2023-24 സാമ്പത്തിക വര്‍ഷം കേരളത്തില്‍ വിവിധ കാരണങ്ങളാല്‍ കത്തിയത് 1100 ട്രാന്‍സ്‌ഫോര്‍മറുകളാണ്. ശരാശരി ഒരുമാസം 85 എണ്ണം. ഒരു 100 കെ.വി.എ. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ 2.50 ലക്ഷത്തിനു മുകളിലാണ് ചെലവ്. ഏപ്രിലില്‍മാത്രം ആറു കോടിരൂപയ്ക്കുമുകളില്‍ നഷ്ടം വന്നു. ഒരു 11 കെ.വി. ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ശരാശരി 600-700 ഗാര്‍ഹിക ഉപയോക്താക്കളുണ്ട്. കത്തിയവയ്ക്കുപകരം ട്രാന്‍സ്‌ഫോര്‍മര്‍ നല്‍കാനാകാതെ അന്തംവിട്ട് നില്‍ക്കുകയാണ് വൈദ്യുതിവകുപ്പ്. കഴിഞ്ഞവര്‍ഷം ഏപ്രില്‍-മേയ് മാസം പീക്ക് ലോഡ് 5024 മെഗാവാട്ട് ആയിരുന്നു. ഈ ഏപ്രിലില്‍ അത് 5500 മെഗാവാട്ടായി. 500 മെഗാവാട്ട് അധികം വന്നു. ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് പ്രവര്‍ത്തനഭാരം കൂടി.

11 കെ.വി. ലൈനില്‍ ആവശ്യമായ വൈദ്യുതി ലഭ്യത കുറഞ്ഞപ്പോള്‍ വോള്‍ട്ടേജ് കുറഞ്ഞു. സെറ്റ് ചെയ്ത ആംപിയര്‍ പരിധിക്കുമുകളില്‍ ലോഡ് വന്നപ്പോള്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ ചൂടായി കത്തുകയായിരുന്നു. ഒരു 11 കെ.വി. ഫീഡറില്‍ മൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് ശേഷി. അതില്‍ കൂടുമ്പോഴാണ് തകരാര്‍ സംഭവിക്കുന്നത്. ഇതിനൊപ്പം സബ്സ്റ്റേഷനുകളുടെയും പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. 2023-24 വര്‍ഷം 1198 ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മിക്കാനുള്ള ഓര്‍ഡര്‍ വൈദ്യുതിവകുപ്പ് കെല്ലിനാണ് (കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡ്) നല്‍കിയത്. എന്നാല്‍, ഒരെണ്ണം പോലും ലഭിച്ചില്ലെന്ന് വകുപ്പ് പറയുന്നു. പിന്നീട് വേറൊരു ഏജന്‍സിക്ക് കൊടുത്തെങ്കിലും 200 എണ്ണം മാത്രമാണ് ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...