കരാറുകാരൻ പാലം പുതുക്കി പണിതില്ല ; നാട്ടുകാർ അത്തിക്കയം കൊച്ചുപാലത്തിന് പുതുജീവൻ നല്‍കി

For full experience, Download our mobile application:
Get it on Google Play

റാന്നി: കരാറുകാരൻ പാലം പുതുക്കിപ്പണിയുന്ന ജോലികൾ ചെയ്യാതായതോടെ നാട്ടുകാർ കൈകോർത്തു അത്തിക്കയം കൊച്ചുപാലത്തിന് പുതുജീവൻ നല്‍കി. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 2.8 കോടി രൂപ ചെലവിൽ നിർമ്മിക്കേണ്ട അത്തിക്കയം -കടുമീൻചിറ റോഡിലെ കൊച്ചു പാലത്തിന്റെ സംരക്ഷണ ഭിത്തിയും സമീപന റോഡുമാണ് നാട്ടുകാർ മുന്നിട്ടിറങ്ങി ബലപ്പെടുത്തുന്നത്. മഴയിൽ ഇടിഞ്ഞു പൊയ്ക്കൊണ്ടിരുന്ന പാലത്തിന്റെ ഒരു വശത്തെ സംരക്ഷണ ഭിത്തിയുടെയും സമീപന റോഡിന്റെയും പണികൾ അവസാന ഘട്ടത്തിലാണ്. നാട്ടുകാർ ചേർന്നുണ്ടാക്കിയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പാലത്തിന്റെ സംരക്ഷണ ഭിത്തി ഉൾപ്പെടെ ബലപ്പെടുത്തുന്ന ജോലികൾ നടത്തിയത്. നാട്ടുകാരിൽ നിന്നും പിരിച്ചെടുത്ത 2.50 ലക്ഷം രൂപയോളം മുടക്കിയാണ് ഒരുവശത്തെ പണികൾ നടത്തി വരുന്നത്. മറുവശം പണിയാനും ഇത്രയും തുക വേണം. ജോലികൾ മഴയ്ക്ക് മുമ്പ് തീർക്കാനാകുമെന്ന് കരുതുന്നു. സർക്കാർ സംവിധാനങ്ങൾ കിണഞ്ഞു ശ്രമിച്ചിട്ടും കരാറുകാരനെകൊണ്ട് പാലം പണി ചെയ്യിപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. തുടർന്നുള്ള പണികൾക്കും നാട്ടുകാരുടെ പിന്തുണ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ആക്ഷൻ കൗൺസിലെന്ന് ഭാരവാഹികള്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാർജയിൽ ഗതാഗത നിയന്ത്രണം

0
ഷാർജ: നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശൈഖ്...

വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

0
കൊച്ചി: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ....

അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കങ്ങൾ

0
തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട...

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 8 ജില്ലകളിൽ യല്ലോ...