രാജ്യത്തിൻ്റെ ഭരണഘടന അപകടത്തിൽ : അഡ്വ. ഹാരിസ് ബീരാൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ന്യൂനപക്ഷങ്ങൾ അനർഹമായവ നേടുന്നു എന്ന വ്യാജ പ്രചരണം നടത്തി സമൂഹത്തിൽ സ്പർധ ഉണ്ടാക്കുവാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നതായി സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ എം പി പറഞ്ഞു. കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന നേതൃസംഗമം പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ ഭരണഘടന അപകടകരമായ സാഹചര്യത്തെ നേരിടുകയാണ്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ ഹനിക്കപ്പെടുന്ന കാലത്താണ് അനർഹമായി നേടുന്നു എന്ന പ്രചരണങ്ങൾ അഴിച്ചുവിടുന്നത്. വിദ്വേഷം വളർത്തി ഭിന്നിപ്പാണ് പലർക്കും ലക്ഷ്യം. രാജ്യത്ത് ജീവിച്ചുപോകാൻ പീഡിതവർഗം ഒന്നിച്ചുള്ള പോരാട്ടമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വർക്കിംഗ് പ്രസിഡൻ്റ് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇഅത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, റ്റി പി എം ഇബ്രാഹിം ഖാൻ, അഡ്വ കെ പി മുഹമ്മദ് , സി എ മൂസ മൗലവി, കെ എച്ച് മുഹമ്മദ് മൗലവി, മുഹമ്മദ് സമീർ മൗലവി, പാങ്ങോട് കമറുദ്ദീൻ മൗലവി, സെയ്യദ് മുത്തുക്കോയ തങ്ങൾ ബാഫക്കി, അഡ്വ കുറ്റിയിൽ ഷാനവാസ്, ഇലവ്പാലം ഷംസുദ്ദീൻ മന്നാനി, പി കെ സുലൈമാൻ മൗലവി, അബ്ദുൾ സലാം കുമളി, എം എം ജലീൽ, എസ് അഫ്സൽ പത്തനംതിട്ട, സൈനുദ്ദീൻ മൗലവി, യൂസുഫ് മോളൂട്ടി, ജലാലുദ്ദീൻ മൗലവി, കെ ഇ അബ്ദുറഹിമാൻ, മുണ്ടക്കയം ഹുസൈൻ മൗലവി, ജാഫർ അബ്ദുൾ വഹാബ്, കുളത്തൂപ്പുഴ സലിം, ഇ എ നസീർ മൗലവി, റഹിം മൗലവി, തലത്തോട് നൗഷാദ്, അബ്ദുൾ റസാഖ്, അബ്ദുൾ സലാം കാഞ്ഞിരപ്പളളി, സലിം കണറ്റിൻമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...