നാടിന്റെ ദീര്‍ഘകാലത്തെ ആവശ്യം യാഥാര്‍ത്ഥ്യമായി : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഐമാലി വെസ്റ്റിലെ മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമായത് നാടിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതി, അംബേദ്കര്‍ നഗര്‍ സാംസ്‌കാരിക നിലയം എന്നിവയുടെ ഉദ്ഘാടനം പറയനാലി എന്‍എസ്എസ് കരയോഗ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റോഡ്, സ്‌കൂള്‍ , ആശുപത്രി തുടങ്ങി മേഖലയിലെല്ലാം വികസനം വന്നു. ദീര്‍ഘകാലമായുളള കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ 45 ലക്ഷത്തിലധികം രൂപ വിനിയോഗിച്ച് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022- 23 വാര്‍ഷിക പദ്ധതി ഉള്‍പ്പെടുത്തി 45.70 ലക്ഷം രൂപ വിനിയോഗിച്ചാണ് മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതി നടപ്പാക്കിയത്. 2024-25, 2025-26 വാര്‍ഷിക പദ്ധതിയില്‍ 18 ലക്ഷം രൂപ വിനിയോഗിച്ചാണ് അംബേദ്കര്‍ നഗര്‍ സാംസ്‌കാരിക നിലയം നിര്‍മിച്ചത്.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ കുടിവെള്ള പദ്ധതിക്കായി സ്ഥലം സൗജന്യമായി നല്‍കിയ മുളമൂട്ടില്‍ ശൈലാ കുമാരി ടീച്ചറിനെ മന്ത്രി വീണാ ജോര്‍ജ് ആദരിച്ചു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, അംഗം സുജാത, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ, അംഗങ്ങളായ വി ജി ശ്രീവിദ്യ, പി വി അന്നമ്മ, ബിഡിഒ ആര്‍എസ് അനില്‍കുമാര്‍, ഗുണഭോക്തൃ സമിതി കണ്‍വീനര്‍ എസ് മണി, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...