മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. മലപ്പുറം വലിയപറമ്പ് സ്വദേശി പി അക്ഷയെ (25) മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി (രണ്ട്) ജഡ് എസ്. രശ്മിയാണ് വെറുതെ വിട്ടത്. എന്നാല്‍ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നും യുവാവില്‍ സ്വഭാവ ദുഷ്യം ആരോപിച്ച് പരാതിക്കാരിയാണ് പിന്മാറിയതെന്നും കോടതി കണ്ടെത്തുകയായിരുന്നു. തുടക്കം മുതല്‍ ലൈംഗിക താല്‍പര്യം മാത്രം ലക്ഷ്യംവെച്ച് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുന്നത് മാത്രമാണ് ഈ വകുപ്പില്‍ ഉള്‍പ്പെടുത്താനാകൂ എന്ന സുപ്രീം കോടതിയുടെ വിധി ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകരായ സിയാദ് പേങ്ങാടന്‍, ശബീബ് റഹ്‌മാന്‍, റിസ റൈഹാന എന്നിവരുടെ വാദം അംഗീകരിച്ച കോടതി യുവാവിനെ നിരുപാധികം വെറുതെ വിടുകയായിരുന്നു. 2022 മേയ് മാസത്തില്‍ പരിചയപ്പെട്ട 20 കാരിയെ വിവാഹവാഗ്ദാനം നല്‍കി നവംബര്‍ മാസം മുതല്‍ 2023 ജനുവരി മാസം അവസാനം വരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഫെബ്രുവരി രണ്ടിന് നല്‍കിയ പരാതിയില്‍ മലപ്പുറം വനിതാ പോലീസ് സെല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























