ഭാര്യയെ കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഭാര്യയെ കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂർ അവണിശ്ശേരി സ്വദേശി ജിതീഷിനെയാണ് തൃശൂർ ഒന്നാം അഡീ ജില്ലാകോടതി ശിക്ഷിച്ചത്. 2017 മെയ് മൂന്ന് രാത്രി 11:30 ന് പ്രതിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് സംഭവം. രാത്രി മദ്യപിച്ചെത്തിയ ജിതീഷ് വീട്ടിൽ ഭാര്യയുടെ ചാരിത്രത്തിൽ സംശയിച്ച് വഴക്കുണ്ടാക്കി. ഭാര്യ സന്ധ്യയുടെ വായിൽ മദ്യം ഒഴിച്ച് കൊടുത്ത് മർദ്ദിക്കുകയും ടോർച്ച് കൊണ്ട് തലക്കടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സന്ധ്യയെ മക്കളുടെ മുന്നിൽ വെച്ച് നെഞ്ചിലും വയറ്റിലും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സന്ധ്യയുടെയും കുഞ്ഞുങ്ങളുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്ന പ്രതി ബന്ധുക്കളോടൊപ്പം താമസിച്ചിരുന്ന കുട്ടികളെയും ബന്ധുക്കളെയും ഭീക്ഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് 3 കുട്ടികളെയും സർക്കാർ ഷെൽട്ടർ ഹോമിലാക്കിയിരുന്നു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 15 സക്ഷികളെയും 35 രേഖകളും 5 തൊണ്ടി മുതലും ഹാജരാക്കി. ദ്യക്സാക്ഷികളായ കുട്ടികളുടെയും അയൽക്കാരുടെയും സാക്ഷിമൊഴികൾ നിർണ്ണായകമായി. മൂന്ന് കുഞ്ഞുങ്ങളെ പൂർണ്ണ അനാഥത്വത്തിലേക്ക് എത്തിച്ച പ്രതിയുടെ അതിക്രൂര പ്രവൃത്തിക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...