Friday, April 26, 2024 1:09 pm

യു​ക്രെ​യ്ൻ യു​ദ്ധ​ത്തെ എ​തി​ർ​ത്ത റ​ഷ്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് ശിക്ഷ വിധിച്ച്‌ കോടതി

For full experience, Download our mobile application:
Get it on Google Play

മോ​സ്കോ: യു​ക്രെ​യ്ൻ യു​ദ്ധ​ത്തെ എ​തി​ർ​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ര​ണ്ടു​വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച് റ​ഷ്യ. ക​ലി​നി​ൻ​ഗ്രാ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള ഒ​രു കോ​ട​തി​യാ​ണ് മി​ഖാ​യേ​ൽ ഫെ​ൽ​ഡ്‌​മാ​നെ ശി​ക്ഷി​ച്ച​ത്. മോ​സ്‌​കോ പോ​ലീ​സ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ഞ്ച് സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളെ​യാ​ണ് ര​ണ്ടു​വ​ർ​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഫെ​ൽ​ഡ്‌​മാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റ​ഷ്യ​യു​ടെ സാ​യു​ധ സേ​ന​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. കൂ​ടാ​തെ ഫെ​ൽ​ഡ്മാ​നെ വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​ന്നും ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കി​യി​ട്ടു​ണ്ട്. യു​ക്രെ​യ്ൻ യു​ദ്ധ​ത്തെ എ​തി​ർ​ത്ത​തി​ന് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്കെ​തി​രെ റ​ഷ്യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

സൈ​നി​ക സെ​ൻ​സ​ർ​ഷി​പ്പ് നി​യ​മ​ങ്ങ​ൾ പ്ര​കാ​രം, റ​ഷ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന​ത​ല്ലാ​ത്ത വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ പൗ​ര​ന്മാ​രോ വ​ർ​ഷ​ങ്ങ​ളോ​ളം ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. അ​ന്ത​രി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വാ​യ അ​ല​ക്സി ന​വ​ൽ​നി​യു​ടെ ശ​വ​കു​ടീ​ര​ത്തി​ൽ പു​ഷ്പ​ങ്ങ​ൾ അ​ർ​പ്പി​ച്ച​തി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ അ​ന്‍റോ​ണി​ന ഫാ​വോ​ർ​സ്കാ​യെ 10 ദി​വ​സ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​വരെ ചോ​ദ്യം ചെ​യ്യ​ലി​നും വി​ധേ​യയാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മേക്കുന്നുമുകൾ റോഡില്‍ കോൺക്രീറ്റ് മിശ്രിതം വീഴുന്നത് അപകടഭീഷണി ഉയർത്തുന്നു

0
പള്ളിക്കൽ : വാഹനത്തിൽ കൊണ്ടുപോകുന്ന കോൺക്രീറ്റ് മിശ്രിതം റോഡിൽ വീഴുന്നത് അപകടഭീഷണി...

പന്തളം പബ്ലിക് ലൈബ്രറി ബാലവേദി കുട്ടികൾക്ക് റീഡിങ് തിയേറ്ററിൽ പരിശീലനം നല്‍കി

0
പന്തളം : പബ്ലിക് ലൈബ്രറി ബാലവേദി കുട്ടികൾക്ക് റീഡിങ് തിയേറ്ററിൽ പരിശീലനം...

ഇപി കൂടികാഴ്ച ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം ; കൺവീനർ സ്ഥാനം ജയരാജൻ രാജിവെക്കണമെന്ന്...

0
കൊച്ചി : ഇപിക്കെതിരെ ബിനോയ്‌ വിശ്വം. ഇപി കൂടികാഴ്ച ഒഴിവാക്കണമായിരുന്നു. രാഷ്ട്രീയത്തിൽ...

തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത് ; പദ്മജ വേണുഗോപാൽ

0
തൃശൂർ: എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ആത്മവിശ്വാസം...