തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം മാത്രമല്ല നേതാക്കൾക്ക് വ്യക്തിപരമായും പിഴവുണ്ടെന്ന സന്ദേശം നല്കി സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വം തയ്യാറാക്കിയ അവലോകനത്തിൽ തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം എന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ നേതാക്കളുടെ പങ്ക് അടക്കം കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയായി. നേതാക്കളും സ്വയം വിമർശനത്തിന് തയ്യാറാകണം എന്ന നിലപാട് കേന്ദ്ര കമ്മിറ്റിയിൽ ചിലർ പ്രകടിപ്പിച്ചു. എംവി ഗോവിന്ദനും യോഗത്തിൽ പരോക്ഷ വിമർശനം ഉയർന്നു. സ്ഥാനാർത്ഥി നിർണ്ണയം അടക്കം വിഷയങ്ങളിലെ പാളിച്ചകൾ ഗൗരവമായി കാണണം. കൂടെ നിന്ന പലരെയും അകറ്റിയോ എന്നും നേതാക്കൾ പരിശോധിക്കണം. സ്ഥാനാർത്ഥി നിർണ്ണയ വിവാദം വന്നപ്പോൾ തന്നെ കേന്ദ്ര നേതൃത്വം ഇടപെടൽ നടത്തണമായിരുന്നു എന്നും ചിലർ ചൂണ്ടിക്കാട്ടി. ബിജെപിയുടെ വളർച്ച ഗൗരവത്തോടെ കാണണം എന്നു സിസി നിർദ്ദേശിച്ചു.

ബംഗാളിലെ അനുഭവം ഇക്കാര്യത്തിൽ പാഠമാകണം. മധ്യവർഗ്ഗ പാർട്ടിയായി സിപിഎം മാറരുത് എന്ന നിർദ്ദേശവും യോഗത്തിലുയർന്നു. തിരിച്ചടി നേരിട്ട കണ്ണൂർ ആലപ്പുഴ കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ വിശദമായ വിലയിരുത്തലിന് കേന്ദ്ര കമ്മിറ്റിയും നിർദ്ദേശം നല്കി. നേതൃമാറ്റം ഉണ്ടാകില്ല എന്ന് കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിരുന്നു. എന്നാൽ നേതാക്കൾ സ്വയം തിരുത്തണം എന്ന സന്ദേശമാണ് കേന്ദ്ര ഘടകം നല്കുന്നത്. നേരിട്ട് വിമർശനം ഇല്ലെങ്കിലും ചർച്ചകളിൽ ഉയർന്ന നിർദ്ദേശങ്ങൾ പിണറായി വിജയനുള്ള സന്ദേശം കൂടിയായി. തെറ്റുതിരുത്തൽ രേഖയും മൂന്നു ദിവസമായി ചേർന്ന കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തു. നേതൃത്വത്തിൽ തൽക്കാലം മാറ്റമില്ല. എന്നാൽ താഴേത്തട്ടിൽ ഉൾപ്പടെ വിശദമായി വിലയിരുത്തൽ വേണമെന്നും കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...