അടൂര്‍ ബൈപ്പാസിലെ വിള്ളല്‍ അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ : ബൈപ്പാസിൽ കരുവാറ്റ പള്ളിക്കുസമീപത്തെ വിള്ളൽ പരിഹരിക്കുന്നില്ല. സ്ഥിരമുള്ള അപകടങ്ങൾക്കു പുറമേയാണ് റോഡിലെ വിള്ളൽ കാരണമുള്ള അപകടാവസ്ഥയും. ഈ ഭാഗത്തെത്തിയാൽ വാഹനങ്ങൾ വളഞ്ഞുപുളഞ്ഞും പോകേണ്ടിവരും. ചെറിയ വിള്ളലിൽ തുടങ്ങിയതാണ്. ഇപ്പോൾ വലിയതോതിൽ വിള്ളൽ രൂപപ്പെട്ട് വാഹനയാത്രികർക്ക് ഭീഷണി ഉയർത്തുന്ന അവസ്ഥയിലെത്തി. നെല്ലിമൂട്ടിൽപ്പടിയിൽനിന്ന് കരുവാറ്റ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഈ വിള്ളലുള്ള ഭാഗത്തുകൂടെയാണ് പോകുന്നത്. വിള്ളലിൽ കയറുന്ന വാഹനങ്ങൾ ചെറിയരീതിയിൽ വലതുഭാഗത്തേക്ക് തെന്നിമാറുന്നതായി ഡ്രൈവർമാർ പറയുന്നു.

ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത് ഇരുചക്രവാഹന യാത്രക്കാർക്കാണ്. ഒപ്പം ഭാരംകയറ്റിയ വാഹനങ്ങൾക്കും അപകടസാധ്യതയുണ്ട്. ആദ്യം റോഡ് വിണ്ടുകീറിയപ്പോൾ അറ്റകുറ്റപ്പണി നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇപ്പോൾ ഇത്രയും വലിയ വിള്ളൽ ഉണ്ടായിട്ടും അധികൃതർ ഇത് പരിഹരിക്കാൻ നടപടിയെടുത്തിട്ടില്ല. എം.സി.റോഡിൽ അടൂർ മുതൽ തിരുവനന്തപുരം പള്ളിപ്പുറം വരെ അതീവ സുരക്ഷാ പദ്ധിയുടെ ഭാഗമായി കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ നിർമാണം നടന്നിട്ട് അധികം വർഷമായില്ല. ഒരുപാടു പഠനങ്ങൾക്കുശേഷം നടന്ന റോഡ് പുനരുദ്ധാരണത്തിനിടയിൽ ബൈപ്പാസിൽ നടന്ന റോഡുപണിയിലെ അപാകമാണോ ഈ വിള്ളലിന് കാരണമെന്ന സംശയവുമുണ്ട്. നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ബൈപ്പാസിലൂടെ പോകുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...