ആയിരങ്ങളെ സാക്ഷിയാക്കി തൃശൂർപൂരം ; ആശംസകൾ നേർന്ന് സുരേഷ് ​ഗോപി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: മേടസൂര്യനെ സാക്ഷിയാക്കിയുള്ള ത‍ൃശൂർപൂരത്തിന്റെ സുവർണ തിഥിയിൽ ആശംസകൾ അറിയിച്ച് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. ഫെയ്സ്ബുക്കിലൂടെയാണ് സുരേഷ് ​ഗോപി ആശംസകൾ അറിയിച്ചത്. ഏവർക്കും ഹൃദയം നിറഞ്ഞ തൃശൂർപൂരം ആശംസകളെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ കുറിച്ചു. പൂരപ്രേമികളെ ആവേശം കൊള്ളിച്ചാണ് ശക്തന്റെ തട്ടകത്തിൽ പൂരം കൊടിയേറിയത്. കണിമംഗലം ശാസ്താവ് എഴുന്നള്ളത്തോടെയാണ് പൂരത്തിന് തിരിതെളിഞ്ഞത്. രാവിലെ അഞ്ച് മണിയോടെയാണ് ശാസ്താവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളപ്പ് പുറപ്പെട്ടത്.

ശാസ്താവിന് എഴുന്നള്ളപ്പുമായി പത്തോളം ആനകളും ക്ഷേത്രത്തിൽ എത്തി. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുംനാഥ ക്ഷേത്രത്തിൽ സം​ഗമിക്കും. തിരുവമ്പാടിയും പാറമേക്കാവുമാണ് പൂരത്തിന്റെ പ്രധാന പങ്കാളികൾ. പരക്കംപള്ളി ശാസ്താവ്, അയ്യന്തോൾ, ലാലൂർ ഘടകപൂരങ്ങളും ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. വർണങ്ങൾ വാരിവിതറിയ കുടമാറ്റം വൈകിട്ട് 5.30-നാണ് നടക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുവർണ്ണയുടെ തിരോധാനം : അന്വേഷണത്തിലെ അനാസ്ഥയ്‌ക്കെതിരെ കൂടൽ പോലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി

0
കോന്നി : കലഞ്ഞൂർ സ്വദേശിനി സുവർണ്ണയുടെ തിരോധാനവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ...

പത്തനംതിട്ട നഗരത്തില്‍ റോഡ്‌ നിര്‍മ്മാണം പുരോഗമിക്കുന്നു : ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട :  പത്തനംതിട്ട നഗരത്തിലെ വിവിധ റോഡുകളിൽ നവീകരണം നടക്കുന്നതിനാൽ നഗരത്തിൽ...

പോലീസിനായി ആരും തൊടാന്‍ മടിക്കുന്ന മൃതദേഹങ്ങള്‍ എടുത്ത് നല്‍കിയ സോമന്‍ ചികിത്സയില്‍ : സഹായം...

0
പത്തനംതിട്ട : പോലീസ് അന്വേഷണങ്ങള്‍ക്കായി ആരും തൊടാന്‍ മടിക്കുന്ന അഴുകിയ മൃതദേഹങ്ങള്‍ എടുത്ത്...

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...