Thursday, May 2, 2024 7:04 am

വീട്ടിലെത്തി വോട്ട് : ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിങ് സംഘത്തിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയിൽ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിങ് സംഘത്തിലെ ഉദ്യോഗസ്ഥരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ.വിജയൻ സസ്പെൻഡ് ചെയ്തു. സ്പെഷൽ പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, സ്പെഷൽ പൊലീസ് ഓഫിസർ, വിഡിയോഗ്രാഫർ എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. നിയമവിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തിരഞ്ഞെടുപ്പു സംഘത്തിനുമെതിരെ ക്രിമിനൽ നടപടികൾ എടുക്കുന്നതിനായി സിറ്റി പോലീസ് കമ്മിഷണർ വഴി കല്യാശ്ശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്തിട്ടുമുണ്ട്. കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തിൽ 164-ാം ബൂത്തിൽ ഏപ്രിൽ 18നാണ് നടപടിക്ക് ഇടയാക്കിയ സംഭവം.

എടക്കാടൻ ഹൗസിൽ ദേവി (92) യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോൾ വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുംവിധം ബാഹ്യ ഇടപെടൽ ഉണ്ടായെന്നാണു ശ്രദ്ധയിൽപെട്ടത്. തുടർന്ന് മണ്ഡലം ഉപവരണാധികാരി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. അഞ്ചാം പീടിക കപ്പോട് കാവ് ഗണേശൻ എന്നയാൾ വോട്ടിങ് നടപടിയിൽ ഇടപെട്ടു എന്നും ഇത് 1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫിസർക്കു നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. ഇവർക്കെതിരെ വകുപ്പുതല നടപടിക്കും പോലീസ് അന്വേഷണത്തിനും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം 171(സി ) വകുപ്പിന്റെ ലംഘനവും സംഭവത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടിൽ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജിമ്മിൽ വ‍ർക്കൗട്ട് ചെയ്യുന്നതിനിടെ തലവേദന ; പിന്നാലെ 32 വയസുകാരൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു

0
വരാണസി: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. 32 വയസുകാരനായ...

ആ​ലു​വ​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി മെ​ട്രോ തൂ​ണി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി അപകടം ; ര​ണ്ടു​പേ​ർ​ മരിച്ചു

0
കൊ​ച്ചി: ആ​ലു​വ​യി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി മെ​ട്രോ തൂ​ണി​ലേ​ക്ക് ഇ​ടി​ച്ചു...

കനത്തചൂട് : സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

0
തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മണി...

ബസിലെ മെമ്മറി കാർഡ് എവിടെ? ; കെഎസ്ആർടിസി ജീവനക്കാരുടെ മൊഴിയെടുക്കും

0
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ...