സമൂഹത്തിൽ സ്നേഹ സംസ്ക്കാരം വളരണം ; ഡോ. ഗീവറുഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ക്രിസ്തു ദർശനത്തിലൂടെ ലോകത്തിന് പ്രകാശം പരത്തിയ ജോർജ് വില്യംസിൻ്റെ സ്മരണ എക്കാലത്തും നിലനില്ക്കുമെന്നും യുവജനങ്ങളെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയുടെ പിടിയിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഗൗരവമായി ഏറ്റെടുക്കണമെന്നും സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെയും തള്ളപ്പെട്ടവരെയും കരുതി ചേർത്ത് നിർത്തുന്ന സ്നേഹത്തിൻ്റെ സംസ്ക്കാരം വളരണമെന്നും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ പ്രസിഡൻ്റ് ഡോ. ഗീവറുഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. വൈ.എം.സി.എ സബ് – റീജണിൻ്റെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ സ്ഥാപകൻ സർ ജോർജ് വില്യംസിൻ്റെ ജന്മദിന സംഗമം അഭയ ഭവനിൽ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. മുൻ റീജണൽ വൈസ് ചെയർമാൻ അഡ്വ. ജോസഫ് നെല്ലാനിക്കൻ മുഖ്യപ്രഭാഷണം നടത്തി. സബ് റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സബ് – റീജൺ മുൻ ചെയർമാന്മാരായ വർഗീസ് ടി. മങ്ങാട്, പ്രെഫ. ഫിലിപ്പ് എൻ. തോമസ്, അഡ്വ. എം.ബി നൈനാൻ, ലിനോജ് ചാക്കോ, അഭയ ഭവൻ പ്രസിഡൻ്റ് എൻ.ജെ ജോസഫ്, സെക്രട്ടറി ടി.സി ജേക്കബ്, സബ് – റീജൺ ഭാരവാഹികളായ അഡ്വ. നിതിൻ വർക്കി ഏബ്രഹാം, സജി മാമ്പ്രക്കുഴി, കുര്യൻ ചെറിയാൻ, ഉമ്മൻ വർഗീസ്, ശാന്താ ജോർജ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...