സോഷ്യൽ മീഡിയ തട്ടിപ്പുകളെ സൂക്ഷിക്കുക ; മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സെക്ര്യൂരിറ്റി കൗണ്‍സിൽ

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുഎഇയില്‍ സമൂഹ മാധ്യമങ്ങളിലൂടെയുളള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി സൈബര്‍ സെക്ര്യൂരിറ്റി കൗണ്‍സില്‍. അഞ്ജാത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴിയുളള ഓണ്‍ലൈന്‍ തട്ടിപ്പിൽ യുഎഇ മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇരകളാകുന്നത്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാട്ട്‌സാപ്പിലൂടെയും ഇമെയിലിലൂടെയും ഫേസ്ബുക്ക് ഉള്‍പ്പടെയുളള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയും വിവിധ ലിങ്കുകള്‍ അയച്ചാണ് ഇത്തരക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നത്.

ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി എത്തുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിന്റെ കൈകളില്‍ എത്തും. പണം പിന്‍വലിച്ചതായുളള സന്ദേശം ലഭിക്കുമ്പോഴാണ് തട്ടിപ്പിന് ഇരായതായി പലരും മനസിലാക്കുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് അതിന്റ ആധികാരികത ഉറപ്പാക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുത്. പാസ് വേഡ്, ഒറ്റിപി എന്നിവ ആവശ്യപ്പെട്ട് കൊണ്ട് വരുന്ന സന്ദേശങ്ങളോടും പ്രതികരിക്കരുത്. ഗ്രൂപ്പൂകളില്‍ ചേരണമന്നാവശ്യപ്പെട്ട് വരുന്ന അപരിചിത സന്ദേശങ്ങളും അവഗണിക്കണം. വ്യാജ വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിര്‍മ്മിച്ച് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചു വരുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരക്കാര്‍ക്ക് അഞ്ച് വര്‍ഷം തടവും കുറ്റത്തിന്റെ കാഠിന്യം അനുസരിച്ച് 20 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു ; നാലു വയസ്സുകാരന് ദാരുണാന്ത്യം

0
മലപ്പുറം: കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. നെടിയിരുപ്പ്...

കനത്ത മഴയെത്തുടർന്ന് അഞ്ജനി നദി കരകവിഞ്ഞൊഴുകി , ഒഴുക്കിൽപ്പെട്ട യുവാവ് പ്രാണരക്ഷാർത്ഥം അഭയം തേടിയത്...

0
മുംബൈ: ശക്തമായ മഴയെത്തുടർന്ന് മഹാരാഷ്‌ട്രയിലെ ജൽഗാവ് ജില്ലയിലെ അഞ്ജനി നദി കരകവിഞ്ഞൊഴുകിയതോടെ...

അച്ചന്‍കോവിലാറ്റിലും പമ്പയിലും ജല നിരപ്പ് ക്രമാതീതമായി ഉയരുന്നു : ഫയർ ഫോഴ്സിന്റെ മൂന്ന്...

0
പത്തനംതിട്ട : അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. രാവിലെ 8 മണിക്കുണ്ടായിരുന്ന...

പ്രധാന നദികളും പോഷക നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുന്നു ; ജാഗ്രത വേണമെന്ന് എം...

0
ദേവികുളം: സംസ്ഥാന വ്യാപകമായ കനത്ത മഴയ്ക്കിടെ ജാഗ്രത പാലിക്കണമെന്ന ആവശ്യവുമായി മുൻ...