വാഹനത്തിന്റെ കേടായ ബാറ്ററി മാറ്റി നൽകിയില്ല ; ആത്മഹത്യാ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവ‌ർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വാഹനത്തിന്റെ കേടായ ബാറ്ററി മാറ്റി നൽകിയില്ലെന്നാരോപിച്ച് കടയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവ‌ർ. പൂജപ്പുര പരീക്ഷ ഭവനു സമീപമുള്ള ഷോപ്പിലായിരുന്നു സംഭവം. മുടവൻമുകൾ സ്വദേശി മധു ആണ്  ഓട്ടോ ഇലക്ട്രിക്കൽസിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയത്. രാവിലെ കടയിലെത്തിയ ഇയാൾ കേടായ ബാറ്ററി മാറ്റി പുതിയതു നൽകണമെന്ന് ആവശ്യപ്പെട്ടു. കടയുടമ വിസമ്മതിച്ചതോടെ കൈയ്യിൽ കരുതിയ ഒരു കുപ്പിയിൽ പെട്രോളും  ലൈറ്ററുമായി കടയ്ക്കുള്ളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ തിരുവനന്തപുരം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർ മധുവിനെ അനുനയിപ്പിക്കുകയും ഇതിനിടെ ബാറ്ററി മാറ്റിനൽകാമെന്നു കടയുടമ സമ്മതിക്കുകയും ചെയ്‌തതോടെയാണ് മധു ആത്മഹത്യാശ്രമത്തിൽ നിന്നു പിന്മാറിയത്. ബാറ്ററി മാറ്റി നൽകാത്തതിനാൽ  മധു നേരെത്തെ പൂജപ്പുര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഈ സംഭവം. എന്നാൽ വാറണ്ടി കാർഡ് കൊണ്ടുവരാത്തതുകൊണ്ടാണ് ബാറ്ററി മാറ്റി നൽകാൻ വിസമ്മതിച്ചതെന്നാണ് കടയുടമയായ ബിജു ഫയർഫോഴ്‌സിനോട് പറഞ്ഞത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാണാതായ ഭാര്യയ്ക്ക് വേണ്ടിയുള്ള ഭർത്താവിന്റെ ആത്മഹത്യാ ഭീഷണി ; അന്വേഷിച്ചെത്തിയ പോലീസിന് മുന്നിൽ തെളിഞ്ഞത്...

0
പട്‌ന:കാണാതായ ഭാര്യയെ കണ്ടെത്തുന്നതിന് ഒരു യുവാവ് നടത്തിയ പോരാട്ടം ചുരുളഴിച്ചത് അരുംകൊല....

നീറ്റ് പരീക്ഷാ സമ്മർദ്ദം : ഉത്തർപ്രദേശിൽ പുനഃപരീക്ഷയ്ക്ക് തൊട്ടുമുമ്പ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

0
ഗാസിയാബാദ്: നാളെ നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ...

ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കുറയുന്നു ; കാർഷിക മേഖലയിൽ എൽ-നിനോ ആശങ്ക ശക്തം

0
ന്യൂഡല്‍ഹി: മഴ കുറയുന്നതിൻ്റെ കാരണം എല്‍-നിനോ പ്രതിഭാസം കാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷണ...

ബംഗാളിന്റെ പഴയ പ്രതാപവും അഭിമാനവും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് നരേന്ദ്രമോദി

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ ദീർഘകാലമായി വികസനത്തെ തടഞ്ഞുനിന്നിരുന്ന ബന്ധനങ്ങളിൽ നിന്ന്...