Friday, April 26, 2024 11:22 am

പാകിസ്താൻ ജയിലിൽ മരിച്ച സുൽഫിക്കറിന്റെ മൃ​തദേഹം പഞ്ചാബ് അതിർത്തിയിൽ സംസ്കരിക്കും

For full experience, Download our mobile application:
Get it on Google Play

ആ​ന​ക്ക​ര: പാ​കി​സ്താ​ൻ ജ​യി​ലി​ൽ മ​രി​ച്ച ക​പ്പൂ​ർ സ്വ​ദേ​ശി ക​പ്പൂ​ർ ചി​റ​യ​ത്ത് വ​ള​പ്പി​ൽ സു​ൽ​ഫി​ക്ക​റി​ന്റെ (48) മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി പ​ഞ്ചാ​ബ് അ​തി​ർ​ത്തി​യി​ൽ സം​സ്ക​രി​ക്കും. അ​തി​ർ​ത്തി ലം​ഘി​ച്ചെ​ത്തി​യ ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി എ​ന്ന നി​ല​യി​ൽ പാ​കി​സ്താ​ൻ ജ​യി​ലി​ൽ ക​ഴി​യ​വേ​യാ​ണ് സു​ൽ​ഫി​ക്ക​ർ മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച എ.​ഡി.​എം മ​ണി​ക​ണ്ഠ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​പ്പൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ​ർ സു​ൽ​ഫി​ക്ക​റി​ന്റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് വി​ശ​ദാം​ശ​ങ്ങ​ൾ ആ​രാ​ഞ്ഞു. തു​ട​ർ​ന്ന് സു​ൽ​ഫി​ക്ക​റി​ന്റെ യു.​എ.​ഇ​യി​ൽ ക​ഴി​യു​ന്ന സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് കു​ട്ടി അ​തി​ർ​ത്തി​യി​ലെ​ത്തി മൃ​ത​ദേ​ഹം ക​ണ്ട​തി​ന് ശേ​ഷം അ​വി​ടെ ത​ന്നെ സം​സ്കാ​രം ന​ട​ത്താ​മെ​ന്ന് ഫോ​ണി​ലൂ​ടെ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​പ്പൂ​ർ മാ​രാ​യം​കു​ന്നി​ലെ വീ​ട്ടി​ൽ സു​ല്‍ഫി​ക്ക​റി​ന്‍റെ പി​താ​വ് അ​ബ്ദു​ൽ ഹ​മീ​ദ് ഹാ​ജി മാ​ത്ര​മാ​ണു​ള്ള​ത്. 80 വ​യ​സ്സ് പി​ന്നി​ട്ട ഹ​മീ​ദി​ന് പ​ഞ്ചാ​ബ് വ​രെ യാ​ത്ര ചെ​യ്യാ​നാ​വി​ല്ല. അ​തി​നാ​ലാ​ണ് സ​ഹോ​ദ​ര​ൻ എ​ത്താ​മെ​ന്ന​റി​യി​ച്ച​ത്. താ​ന്‍ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളും മ​ക​ന്‍ തീ​വ്ര​വാ​ദ സം​ഘ​ട​ന​യി​ല്‍ ചേ​ര്‍ന്ന​താ​യ ആ​രോ​പ​ങ്ങ​ളും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഹ​മീ​ദ് പ​റ​ഞ്ഞു. ഖ​ത്ത​റി​ല്‍നി​ന്ന് 2018ലാ​ണ് സു​ൽ​ഫി​ക്ക​ര്‍ അ​വ​സാ​ന​മാ​യി നാ​ട്ടി​ല്‍ വ​ന്ന് പോ​യ​ത്. ഏ​റെ നാ​ളാ​യി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് സു​ൽ​ഫി​ക്ക​റി​നെ കു​റി​ച്ച് വീ​ട്ടു​കാ​ര്‍ക്ക് വി​വ​ര​മി​ല്ലാ​യി​രു​ന്നു. എ​ൻ.​ഐ.​എ​യും ഭീ​ക​ര വി​രു​ദ്ധ സ്ക്വാ​ഡും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ​ക്ക് ഐ.​എ​സു​മാ​യി ബ​ന്ധ​മു​ള്ള​താ​യി ക​ണ്ടെ​ത്തി​യെ​ന്നാ​ണ് വി​വ​രം.

ഇ​യാ​ൾ അ​ബൂ​ദ​ബി​യി​ൽ എ​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു വി​വ​ര​വും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും സു​ൽ​ഫി​ക്ക​റി​ൽ​നി​ന്ന് അ​ക​ന്നാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സു​ൽ​ഫി​ക്ക​റി​ന്റെ മ​ര​ണം സം​ബ​ന്ധി​ച്ച വി​വ​രം പാ​കി​സ്താ​ൻ പൊ​ലീ​സി​ൽ​നി​ന്ന് ഇ​ന്ത്യ​ക്ക് ല​ഭി​ച്ച​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് കു​ടും​ബ​വു​മാ​യി സം​സാ​രി​ച്ച​ത്. കു​ടും​ബം മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ സ​ന്ന​ദ്ധ​ത ​പ്ര​ക​ടി​പ്പി​ച്ച​ത് ജി​ല്ല ഭ​ര​ണ​കൂ​ടം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആര് ജയിച്ചാലും അവര്‍ ജനത്തിന് എതിരാണ് – നടൻ ശ്രീനിവാസൻ

0
തൃപ്പൂണിത്തുറ: നടൻ ശ്രീനിവാസൻ തൃപ്പൂണിത്തുറയില്‍ വോട്ട് ചെയ്തു. ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും...

വിവിപാറ്റ് പൂര്‍ണമായും എണ്ണണം എന്ന ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി

0
ന്യൂഡൽഹി : വിവിപാറ്റ് പൂർണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി....

കോന്നി പമ്പിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു

0
കോന്നി : കോന്നി പമ്പിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു. ഇരുവാഹനത്തിലേയും...

ജാവദേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ? ; ആരോപണത്തില്‍ ഉറച്ച്...

0
കണ്ണൂര്‍: ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ...