മുൻസിപ്പൽആരോഗ്യവകുപ്പ് കൈക്കൊണ്ട തീരുമാനം അപലപനീയം ; വ്യാപാരി വ്യവസായി ഏകോപന സമിതി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച നഗരസഭാ വാർഡുകൾക്ക് എതിര്‍ വശത്തുവരുന്ന കണ്ടെയിന്‍മെന്‍റ് ആകാത്ത പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ മുൻസിപ്പൽ അധികൃതർ അടപ്പിച്ചത് അപലപനീയമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കലക്ടറുടെ ഉത്തരവ് പ്രകാരമാണ് അടപ്പിച്ചത് എന്ന് പറയുമ്പോൾ പോലും. അതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ഒന്നുംതന്നെ ഇല്ലാത്തതിനാൽ ഇന്ന് കടകള്‍ തുറന്നു പ്രവർത്തിക്കുവാൻ അനുവാദമുള്ള സ്ഥാപനങ്ങൾഅടപ്പിക്കരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

രോഗവ്യാപനം കുറയ്ക്കുന്നതിനു വേണ്ടി മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുകൾ നിശ്ചയിക്കുന്നതിന് മുനിസിപ്പാലിറ്റിയും ആരോഗ്യവകുപ്പും മുന്‍കൈഎടുക്കണമെന്നും കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള വാർഡുകളിലെ വഴികളെല്ലാം തന്നെ ഇപ്പോൾ തുറന്നു കിടക്കുമ്പോൾ വ്യാപാരസ്ഥാപനങ്ങൾ മാത്രം അടച്ചിടുന്നതുകൊണ്ട് മാത്രം രോഗവ്യാപനം കുറയുകയില്ല.

മൈക്രോ കണ്ടോൺമെന്റ് സോണുകൾ നിശ്ചയിക്കുമ്പോൾ വ്യാപാരികളുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് അടിയന്തരമായി കൂടിയ ഓൺലൈൻ മീറ്റിങ്ങിൽ മർച്ചന്റ് അസോസിയേഷൻ (ചെങ്ങന്നൂർ വ്യാപാരി വ്യവസായി ഏകോപന സമിതി)  ആവശ്യപ്പെട്ടു. യോഗത്തിൽ ജേക്കബ് വി സക്കറിയ അധ്യക്ഷത വഹിച്ചു. അനസ് പൂവാലം പറമ്പിൽ, ആനന്ദ് കുമാർ, അലക്സ് ഏറ്റു വള്ളിയിൽ രഞ്ജിത്ത് ഖാദി അനിൽകുമാർ, അനൂപ് മേലേപാണ്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....