പ്രതിരോധ മേഖല വീണ്ടും ശക്തയായി ; ഇന്ത്യയിലേക്ക് നാല് എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്ടറുകൾ എത്തുന്നു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : അയൽ രാജ്യങ്ങളായ ചൈനയ്ക്കും പാകിസ്ഥാന്റെയും നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യയിലേക്ക് നാല് എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്ടറുകൾ എത്തുന്നു. ഫോറിൻ സെയിൽസ് പദ്ധതിയുടെ ഭാഗനായാണ് മൾട്ടി റോൾ ഹെലികോപ്ടറുകൾ ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകുന്നത്. രാജ്യത്തെ ആദ്യ എം.എച്ച് 60 ആർ സ്‌ക്വാഡ്രൻ കമ്മിഷനിംഗിന് മുന്നോടിയായുള്ള അവസാനഘട്ട പരീക്ഷണങ്ങൾ കൊച്ചിയിലെ എ.എൻ.എസ് ഗരുഡയിൽ പുരോഗമിക്കുകയാണ്. മാർച്ച് ആറിന് ഹെലികോപ്ടർ കമ്മിഷൻ ചെയ്യും.അന്തർവാഹിനി വിരുദ്ധ യുദ്ധം,​ ഉപരിതല വിരുദ്ധ യുദ്ധം,​ സെ‌ർച്ച് ആൻഡ് റെസ്‌ക്യൂ,​ മെഡിക്കൽ ഇവാക്കുവേഷൻ,​ വെർട്ടിക്കൽ റീപ്ലനിഷ്‌മെന്റ് എന്നിവയ്ക്കായാണ് ഹെലികോപ്ടർ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇന്ത്യ വാങ്ങുന്ന 24 ഹെലികോപ്ടറുകളിൽ ആറെണ്ണമാണ് ആദ്യഘട്ടത്തിൽ ദക്ഷിണ നാവികസേനയുടെ ഭാഗമായത്2020 ഫെബ്രുവരിയിലാണ് അമേരിക്കയുമായി എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്. രാജ്യത്തിൻ്റെ സമുദ്രാതിർത്തിക്കുള്ളിൽ പ്രവേശിക്കുന്ന ശത്രു രാജ്യത്തിൻ്റെ അന്തർവാഹിനികളെ മിനിറ്റുകൾക്കകം നശിപ്പിക്കാൻ ഇതിന് കഴിയും. അതേ സമയം ശത്രു താവളത്തിൽ കടന്നു ചെന്ന് ആക്രമണം നടത്തി ഒരു പോറലും ഏൽക്കാതെ മടങ്ങിയെത്താനും ഈ ഹെലികോപ്റ്ററിന് കഴിയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....