ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയുടെ ജാമ്യ ഹർജിയിൽ പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയുടെ ജാമ്യ ഹർജിയിൽ പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയായി. കൊല്ലം വിജിലൻസ് കോടതിയില്‍ തന്ത്രിക്ക് വേണ്ടി അഡ്വ. ബി രാമൻപിള്ള ഓൺലൈനായി ഹാജരായി. അഡ്മിനിട്രേറ്റീവ് കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്ന് പ്രതിഭാഗം വാദിച്ചു. ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെടാൻ കഴിയുന്നത്.

തന്ത്രിയുമായി ഉണ്ണികൃഷ്ണന്‍ പോറ്റിക്കുള്ള ബന്ധം സ്വർണ്ണക്കൊള്ളയ്ക്ക് വഴിവെച്ചു എന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ. അങ്ങനെ ഒരു ബന്ധമായിരുന്നെങ്കിൽ പോറ്റിക്ക് കീഴ്ശാന്തിയുടെ സഹായിയായി നിൽക്കേണ്ടതില്ലല്ലോ എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഉയര്‍ന്ന ബന്ധമുണ്ടായിരുന്നെങ്കില്‍ പോറ്റിയെ തന്ത്രിക്കൊപ്പമോ അല്ലെങ്കിൽ ഉയർന്ന സ്ഥാനങ്ങളിലോ നിർത്താമായിരുന്നല്ലോ, അങ്ങനെ ഉണ്ടായില്ലല്ലോ എന്നായിരുന്നു പ്രതിഭാഗം വാദം ഉയര്‍ത്തിയത്. നാളെയാണ് പോസിക്യൂഷൻ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....