ശബരിമല സ്വർണകൊള്ളയിലെ വമ്പൻ സ്രാവുകളെ പിടികൂടാൻ വൈകുന്നത് ദുരൂഹത : എ.ഐ.സി.സി ജനറൽ സെക്രട്ടറി ഡോ.വി കെ അറിവഴകൻ

For full experience, Download our mobile application:
Get it on Google Play

ശബരിമല : ഹൈക്കോടതി പല തവണ രൂക്ഷമായ ഭാഷയിൽ പറഞ്ഞിട്ടും
സ്വർണകൊള്ളയിലെ വമ്പൻ സ്രാവുകളെ പിടികൂടാൻ വൈകുന്നത് ദുരൂഹത വർധിപ്പിക്കുന്നായി എ ഐ സി സി ജനറൽ സെക്രട്ടറി ഡോ.വി കെ അറിവഴകൻ.
ശബരിമല ദർശനത്തിനെതിയതായിരുന്നു അദ്ദേഹം. ആദ്യ ഘട്ടത്തിൽ എസ് ഐ ടി കാട്ടിയ ആവേശം ഇപ്പോൾ കെട്ടടങ്ങിയതായി സംശയിക്കുന്നു. കോടതിക്കുപോലും ഈ സംശയം ഉണ്ടാകുന്നു. ചെറു മീനുകളിൽ മാത്രമാണ് ഇവർക്ക് താൽപ്പര്യം. ലോക വിപണിയിലേക്ക് ക്ഷേത്ര മുതലുകൾ കടത്തിയെന്ന ആരോപണം എസ് ഐ ടി ഗൗരവമായി എടുക്കണം.

മുൻ ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതി ചേർക്കണം. ദേവസ്വം മന്ത്രിമാരുടെ പങ്കും അന്വേഷിക്കണം. സ്മാർട്ട്‌ ക്രിയേഷൻസിനു പിന്നിലും വൻ തോക്കുകൾ ഉണ്ടാകാമെന്നും അറിവഴകൻ പറഞ്ഞു. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളോട് സിപിഎം ന് ഉള്ള അസഹിഷ്ണുതയാണ് ഇതുപോലെയുള്ള കൊള്ളക്ക് പ്രേരകം.
ഇതിനെതിരെ പ്രബുദ്ധ കേരള ജനത പ്രതികരിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
ഡിസിസി വൈസ് പ്രസിഡന്റ്‌ വെട്ടൂർ ജ്യോതിപ്രസാദ്, സുനിൽ യമുന എന്നിവർക്കൊപ്പമാണ് ദർശനം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...