സർക്കുലർ പുറത്തിറക്കി, ജനുവരിയിൽ 6 ദിവസം എല്ലാ സ്കൂളുകൾക്കും അവധി തീരുമാനിച്ച് ദില്ലി സർക്കാർ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലിയിലെ സ്കൂളുകൾക്ക് ജനുവരി ആദ്യവാരം സമ്പൂർണ അവധി പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലർ പുറത്തിറക്കി. ശൈത്യകാല അവധി 2024 ജനുവരി 1 മുതൽ ആരംഭിച്ച് ജനുവരി 6 ന് ഇക്കുറി അവസാനിക്കുമെന്നാണ് ദില്ലി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലർ പറയുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇക്കുറി 6 ദിവസത്തിലേക്ക് അവധി ചുരുക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ 15 ദിവസമായിരുന്നു ശൈത്യകാല അവധി. ഇക്കുറി അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് നവംബർ 9 മുതൽ നവംബർ 18 വരെ അവധി നൽകിയിരുന്നതിനാലാണ് ശൈത്യകാല അവധി ആറ് ദിവസമായി നിജപ്പെടുത്തിയതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലർ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ശീതകാല അവധി ജനുവരി 1 മുതൽ ജനുവരി 15 വരെ ആയിരുന്നു. എന്നാൽ ഇക്കുറി അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് നവംബർ 9 മുതൽ നവംബർ 18 വരെ നൽകിയിരുന്ന അവധി ശീതകാല അവധിയായി പരിഗണിക്കാനാണ് തീരുമാനം. അതുകൊണ്ടാണ് ജനുവരിയിലെ അവധി കുറച്ചത്. അധ്യാപക / അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും ദില്ലി വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...