ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന വിദ്യാർത്ഥി ആക്ടിവിസ്റ്റ് ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഈ വർഷം ജൂലൈയിൽ ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ബെഞ്ച് ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹർജി കേൾക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് അമിത് ശർമ പിന്മാറിയിരുന്നു. സ്ഥി​രം ജാ​മ്യം തേ​ടി 2022 മാ​ര്‍ച്ചി​ൽ ഉ​മ​ര്‍ ഖാ​ലി​ദ് ന​ൽ​കി​യ ഹർജി വി​ചാ​ര​ണ കോ​ട​തി ത​ള്ളി.

മേ​യ് 28ന് ​ര​ണ്ടാ​മ​ത്തെ ജാ​മ്യാ​പേ​ക്ഷ​യും വി​ചാ​ര​ണ​കോ​ട​തി ത​ള്ളി. തു​ട​ർ​ന്ന് ​ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യെ​ങ്കി​ലും ​സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. 2023 മേ​യി​ൽ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്കെ​ത്തി​യ ഉ​മ​ർ ഖാ​ലി​ദി​ന്റെ ജാ​മ്യാ​പേ​ക്ഷ 11 ത​വ​ണ​യാ​ണ് മാ​റ്റി​വെ​ച്ച​ത്. 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിലെ പ്രധാന സൂത്രധാരൻ ഉമർ ഖാലിദ് ആണെന്ന ഡൽഹി പോലീസി​ന്‍റെ ആരോപണത്തി​ന്‍റെ ബലത്തിൽ മാ​ത്രമാണ് അനന്തമായി നീളുന്ന ഈ ജയിൽവാസം. 53പേരുടെ മരണത്തിനിടയാക്കിയ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബർ 14ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ മുൻ വിദ്യാർത്ഥിയെ ഡൽഹി പോലീസി​ന്‍റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നും രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ലാ​പം അ​ഴി​ച്ചു​വി​ടാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിക്കും റിയാസിനും എതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്നു ; ഇഡിക്കെതിരെ എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന...

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം

0
തിരുവനന്തപുരം: കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും...

സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത ; ജാ​ഗ്രതാ നിർദേശം

0
റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് മുതൽ തിങ്കളാഴ്ച...

ചാമ്പ്യൻസ് ലീഗ് : ഇന്ററിനെ വീഴ്ത്തി റയൽ, മാഞ്ചെസ്റ്റർ സിറ്റിക്കും ജയം

0
മഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡും...