നിക്ഷേപമായ 2,50,000 രൂപയും പലിശയും 12500 രൂപ നഷ്ടപരിഹാരവും നൽകണം ; ഒല്ലൂക്കര ടൗൺ പ്യൂപ്പിൾ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടിനും സെക്രട്ടറിക്കുമെതിരെ വിധി

For full experience, Download our mobile application:
Get it on Google Play

ത്രിശൂര്‍: നിക്ഷേപമായ 2,50,000 രൂപയും പലിശയും 12500 രൂപ നഷ്ടപരിഹാരവും നൽകണം, ഒല്ലൂക്കര ടൗൺ പ്യൂപ്പിൾ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടിനും സെക്രട്ടറിക്കുമെതിരെ തൃശൂർ ഉപഭോക്തൃ കോടതി വിധി. നിക്ഷേപത്തുക തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് തൃശൂർ ഒല്ലൂക്കരയിലുള്ള കുന്നത്ത് വീട്ടിൽ ജയരാമൻ.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് വിധി. ജയരാമൻ സൊസൈറ്റിയിൽ രണ്ട് ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെ ആകെ  250000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപസംഖ്യകൾ പലിശ സഹിതം യഥാസമയം സൊസൈറ്റി തിരികെ നൽകിയില്ല.

തുടർന്ന് ജയരാമൻ തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഹർജി ഫയൽ ചെയ്യുകയായിരുന്നു. നിക്ഷേപ സംഖ്യകൾ തിരികെ ലഭിക്കാതിരുന്നതിനാൽ ഹർജിക്കാരനുണ്ടായ മാനസിക വിഷമവും ബുദ്ധിമുട്ടുകളും കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി. സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ഹർജിക്കാരന് ആദ്യ നിക്ഷേപമായ 2,00,000 രൂപയും 8% പലിശയും രണ്ടാമത്തെ നിക്ഷേപമായ 50000 രൂപയും 7.5% പലിശയും നൽകുവാനും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 2500 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...