വനാശ്രിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയണമെന്ന് ഡെപ്യൂട്ടി സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

കോന്നി : വനാശ്രിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ  കഴിയണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ പറഞ്ഞു. കരിയാട്ടം ടൂറിസം എക്സ്പോയോടനുബന്ധിച്ച് സംഘടിപ്പിച്ച വനാശ്രിത സമൂഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ ഉന്നതിക്കും പുരോഗതിക്കും വേണ്ടി സർക്കാർ തലത്തിൽ നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. വനാശ്രിതർക്ക് സ്വന്തമായി ഭൂമി ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. അവർക്ക് സ്വന്തമായി സുരക്ഷിതമായ വീട് നിർമ്മിച്ചു നൽകണം, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണം, ആരോഗ്യം, ഗതാഗതം മറ്റ് അടിസ്ഥാന സൗകര്യ വികസനം ഇവയെല്ലാം സാദ്ധ്യമാക്കേണ്ടതുണ്ട്. വനം വനാശ്രിതരുടേതാണ്. അവരെ അവിടെ നിന്നും ഇറക്കി വിടാൻ കഴിയില്ല.

വന വിഭവങ്ങൾ ശേഖരിച്ച് വില്പന നടത്തിയാണ് അവർ ഉപജീവനം നടത്തുന്നത്. കാടുമായി ഇഴുകി ജീവിക്കുന്ന വനാശ്രിതർക്ക് അവിടെ തന്നെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഒരുക്കി നൽകുകയാണ് ലക്ഷ്യം. ഇതിനെല്ലാമുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. വനാശ്രിത മേഖയിലെ കുട്ടികളുടെ പഠന സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇവർക്ക് താമസിച്ച്പഠിക്കാനുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ വരെ പ്രവർത്തിക്കുന്നുണ്ട്. ഇവർ ഉന്നത വിദ്യാഭ്യാസം നേടി സിവിൽ സർവ്വീസ് ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ എത്തണമെന്നാണ് ആഗ്രഹമെന്നും വനാശ്രിതരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

വനാശ്രിത വിഭാഗത്തിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഫുൾ എ പ്ളസ് നേടിയ ശ്രീലക്ഷിയെയും ഊര് മൂപ്പൻമാരെയും  നാട്ടുവൈദ്യൻമാരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് കലാപരിപാടിയും ഓണസദ്യയും ഉണ്ടായിരുന്നു. സീതത്തോ ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി,  അഡ്വ. ആർ.ബി. രാജീവ് കുമാർ, എ.എസ്. സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സജിത് മുട്ടപ്പലത്തെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺ​ഗ്രസ്

0
തിരുവനന്തപുരം: എംഎൽഎ രമ്യാ ഹരിദാസ് നൽകിയ പരാതിയിൽ സജിത് മുട്ടപ്പലത്തെ അറസ്റ്റ്...

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...

മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും...

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

0
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി...