കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിന്നും മഠത്തിൽ കാവ് റോഡിലേക്ക് ഇറങ്ങുന്ന ഭാഗം കെ എസ് റ്റി പി അധികൃതർ ടാർ ചെയ്യാത്തത് അപകട കെണിയാകുന്നു. സംസ്ഥാന പാത നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി റോഡ് ഉയർത്തിയപ്പോൾ പഴയ റോഡിൽ നിന്നും ഉയർന്നാണ് സംസ്ഥാനപാത ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. മാസങ്ങളോളം ഇവിടെ പാറമക്ക് നിരത്തി ഇട്ടിരിക്കുകയായിരുന്നു.
മെറ്റൽ നിരന്നത് അപകടങ്ങൾക്ക് കാരണമായതോടെ ഇതിന് മുകളിൽ കൂടി പച്ചമണ്ണ് നിരത്തി. എന്നാൽ മഴ ശക്തമായതോടെ പച്ചമണ്ണ് ഒളിച്ച് പോയി. ഇപ്പോൾ റോഡിൽ കരിങ്കല്ലുകൾ ഉയർന്നു നിൽക്കുന്നത് മൂലവും കുത്തനെ ഉള്ള കയറ്റമായതിനാലും വാഹനങ്ങൾ സംസ്ഥാന പാതയിലേക്ക് കയറുന്നതിന് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. കുത്തനെ ഉള്ള കയറ്റത്തിൽ ഡ്രൈവർമാരുടെ കാഴ്ച മറയുന്നതിനാൽ മഠത്തിൽ കാവ് റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് കയറി വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നതിനുള്ള സാധ്യതയും ഏറെയാണ്. മഴക്കാലം ആയതോടെ കാറിന്റെയും മറ്റും ടയറുകൾ ചെളിയിൽ താഴുന്നതും പതിവായി മാറിയിട്ടുണ്ട്.
കുമ്പഴ മുതൽ കലഞ്ഞൂർ വരെ സംസ്ഥാന പാതയിൽ നിന്നും ഇട റോഡുകളിലേക്ക് തിരിയുന്ന ഭാഗത്ത് പല ഇടങ്ങളിലും ഇതാണ് അവസ്ഥ. പല സ്ഥലങ്ങളിലും ഓട നിർമ്മാണം ശരിയായ സമയത്ത് പൂർത്തിയാകാത്തത് മൂലം ഇടറോഡുകളിലെ ഗതാഗതം മാസങ്ങളായി തടഞ്ഞിട്ടിരിക്കുന്നതും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033