റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​ടെ മു​റി​വി​നു​ള്ളി​ൽ ഉ​റു​മ്പി​നെ ക​ണ്ടെ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ റി​പ്പോ​ർ​ട്ട് തേ​ടി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​ടെ മു​റി​വി​നു​ള്ളി​ൽ ഉ​റു​മ്പി​നെ ക​ണ്ടെ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ റി​പ്പോ​ർ​ട്ട് തേ​ടി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​വാ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. റാ​ന്നി ബ്ലോ​ക്ക്പ​ടി സ്വ​ദേ​ശി സു​നി​ൽ ഏ​ബ്ര​ഹാ​മി​ന്‍റെ മു​റി​വി​ലാ​ണ് ഉ​റുമ്പിനെ​ ക​ണ്ട​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​വ​സാ​ന​മാ​യി​രു​ന്നു സം​ഭ​വം.
ര​ക്ത​സ​മ്മ​ർ​ദ്ദം കു​റ​ഞ്ഞ​തി​നേ തു​ട​ർ​ന്ന് വീണ് നെ​റ്റി​യി​ൽ പ​രി​ക്കേ​റ്റാ​ണ് സു​നി​ൽ മാ​ർ​ച്ച് 31നു ​രാ​ത്രി ഏ​ഴോ​ടെ താ​ലൂ​ക്ക് ആ​ശു​പ​ത്രിയി​ലെ​ത്തി​യ​ത്. മു​റി​വി​ൽ അ​ഞ്ച് തു​ന്ന​ലു​ക​ൾ ഇ​ട്ട ശേ​ഷം സി​ടി സ്കാ​നെ​ടു​ക്കു​വാ​ൻ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് രോ​ഗി​യെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു.

യാ​ത്ര​യ്ക്കി​ടെ തു​ന്ന​ലി​ട്ട ഭാ​ഗ​ത്ത് അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് സ്കാ​നിം​ഗി​ൽ ഉ​റു​മ്പു​ക​ളെ ക​ണ്ടെ​ത്തി. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ തു​ന്ന​ൽ ഇ​ള​ക്കി ഉ​റു​മ്പു​ക​ളെ നീ​ക്കി​യ ശേ​ഷം വീ​ണ്ടും മു​റി​വ് തു​ന്നി​ക്കെ​ട്ടു​ക​യാ​യി​രു​ന്നു. റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സം​ഭ​വം നി​ഷേ​ധി​ച്ച​തോ​ടെ വി​ഷ​യം വി​വാ​ദ​മാ​യി. ഇ​തേ തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നും പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​യ കു​ള​ത്തൂ​ർ ജ​യ്‌​സിം​ഗ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് എ​തി​രേ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​വാ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...