പികെ ജേക്കബ്ബിൻ്റെ നേതൃത്വത്തിൽ മാണിഗ്രൂപ്പിൽ നിന്നും രാജിവെച്ച് വന്ന നൂറോളം പ്രവർത്തകർക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഊഷ്മളമായ വരവേല്‍പ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: രാജ്യത്തെ ജനാധിപത്യവും ഭരണഘടനാ സംവിധാനങ്ങളും സംരക്ഷിക്കുവാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്ന് കെ പി സി സി കോർ കമ്മിറ്റി അംഗവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പ്രൊഫ. പി ജെ കുര്യൻ പറഞ്ഞു. പികെ ജേക്കബ്ബിൻ്റെ നേതൃത്വത്തിൽ  കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്നും രാജിവെച്ച് കോൺഗ്രസ് പാർട്ടിയില്‍  ചേര്‍ന്ന നൂറോളം പ്രവർത്തകർക്ക് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോഡി ഭരണത്തിൽ ഇന്ത്യൻ ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും അട്ടിമറിക്കപ്പെടുകയാണെന്നും അതിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായ പോരാട്ടങ്ങൾ നടത്തി കൊണ്ടിരിക്കുകയാണെന്നും അതിന് പിൻതുണ നൽകുവാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണമെന്നും പ്രൊഫ. പിജെ കുര്യൻ പറഞ്ഞു.

പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തില്‍  ഡിസിസി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി രാഷ്‌ട്രീയകാര്യ സമിതി അംഗം ആൻ്റോ ആൻ്റണി എംപി, കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു
എം എൽ എ, നേതാക്കളായ മാലേത്ത് സരളാ ദേവി, എ ഷംസുദ്ദീൻ, എ സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, എസ് വി പ്രസന്നകുമാർ, സാം ജോയികുട്ടി,
സുനിൽ വലംഞ്ചുഴി, പി എൻ സുകുമാരൻ, ജോൺസൺ വിളവിനാൽ, സജി കൊട്ടക്കാട്, എലിസബത്ത് അബു, കെ ജാസിംകുട്ടി, സിന്ധു അനിൽ, രജനി പ്രദീപ്, ഹരികുമാർ
പൂതംങ്കര, സുനിൽ എസ് ലാൽ, അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...