സ്വർണപണയ സ്ഥാപനത്തിൽ തട്ടിപ്പാരോപണം; യുവതികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് എഫ്‌ഐആർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തിലെ സ്വര്‍ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി സിന്ധുവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആര്‍. യുവതികൾ സ്വര്‍ണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തന്നതിന് തെളിവില്ലന്ന് സിന്ധു പറഞ്ഞു. ഇതോടെ തങ്ങള്‍ മരിക്കുമെന്ന് യുവതികള്‍ പറഞ്ഞിരുന്നു. എന്നാല്‍ പോയി മരിക്കാനാണ് സിന്ധു അവരോട് പറഞ്ഞതെന്ന് എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നു. പ്രതിയുടെ മറ്റ് തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കുകയാണെന്നും വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.സിന്ധുവിന്റെ തട്ടിപ്പിന് ഇരയായി രണ്ടു പേരാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതില്‍ വെങ്ങാനൂര്‍ സ്വദേശി അഞ്ജു ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു.

സ്വര്‍ണം കൈക്കലാക്കിയ ശേഷം അമേരിക്കയിലേക്ക് കടന്ന സിന്ധു, മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. മരിച്ച അഞ്ജുവില്‍ നിന്നും 20ലക്ഷം കൈക്കലാക്കിയ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ച ഐശ്വര്യയില്‍ നിന്നും അമ്പത് പവനാണ് വാങ്ങിയത്. വെങ്ങാനൂര്‍ അമരവിളയിലുള്ള സൂര്യ ഫിനാന്‍സിലെ ജീവനക്കാരാണ് മരിച്ച അഞ്ജുവും ചികിത്സയില്‍ കഴിയുന്ന ഐശ്വര്യയും. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സിന്ധു അറസ്റ്റിലായത്. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...