അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിതീഷിന്റെ കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് തുടരന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഏഴ് വർഷം മുൻപ് വെള്ളറടയിൽ അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വോങ്കോട് സ്വദേശി നിതീഷിന്റെ കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് തുടരന്വേഷണം തുടങ്ങി. മദ്യപാനത്തിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് മരിച്ചെന്ന ലോക്കൽ പോലീസിന്റെ കണ്ടെത്തൽ തള്ളിയാണ് ഹൈക്കോടതിയുടെ നിർദേശപ്രകാരം കേസിൽ വീണ്ടും അന്വേഷണം നടത്തുന്നത്. 2018 ഏപ്രിൽ മാസത്തിലായിരുന്നു അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ 22 വയസ്സുകാരനായ നിതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് തന്നെ മാതാപിതാക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചെങ്കിലും വെള്ളറട പോലീസ് കേസ് അവസാനിപ്പിക്കാനൊരുങ്ങുകയായിരുന്നു.

മകൻ മദ്യപാനിയല്ലെന്നും ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും ചൂണ്ടിക്കാട്ടി നിതീഷിന്റെ അമ്മ ഭിലോമിനയും വേങ്കോട് സ്വദേശി അനിൽ കുമാറും ഹൈക്കോടതിയെ സമീപിച്ചു. രക്തപരിശോധനയിലോ രാസപരിശോധനയിലോ മദ്യത്തിന്റെ സാമ്പിൾ ലഭിച്ചിട്ടില്ലെന്നും അതിനാൽ മദ്യപിച്ച് കിണറ്റിൽ വീണതാണെന്ന പോലീസിന്റെ കണ്ടെത്തൽ തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, മൃതദേഹത്തിൽ കണ്ടെത്തിയ 21 ഓളം ചതവുകളും മുറിവുകളും അന്വേഷണത്തിൽ പരിഗണിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിവരങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി കേസ് തുടർ അന്വേഷണത്തിനായി ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...