കോന്നി എ ഇ ഓ ഓഫീസ് സൂപ്രണ്ടിനെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ താക്കീത് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സൂപ്രണ്ടിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ കോന്നി എ ഇ ഓ ഓഫീസിൽ എത്തി പരിശോധന നടത്തി താക്കീത് നൽകി. പത്തനംതിട്ട ഡി ഡി ഇ രാജു കെ, ജൂനിയർ സൂപ്രണ്ട് രാജേഷ്, ക്ലാർക്ക്മാരായ രേഖ, രജിത തുടങ്ങിയവർ ആണ് പരിശോധന നടത്തിയത്. സൂപ്രണ്ട് കോന്നി എ ഇ ഓ ഓഫീസ് ജീവനക്കാർക്ക് എതിരെ രേഖപ്പെടുത്തിയിരിക്കുന്നത് വ്യാജമായ പരാതി ആണെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ താക്കീത് നൽകിയാണ് മടങ്ങിയത്.

കോന്നി എ ഇ ഓ ഓഫീസ് സൂപ്രണ്ടിന് എതിരെ വിവിധ അധ്യാപക സംഘടനകൾ അടക്കം വ്യാപക പരാതി നൽകിയിരുന്നു. എയ്ഡഡ് സ്‌കൂൾ നിയമനങ്ങളും മറ്റ് അടിയന്തിര നടപടി ആവശ്യമുള്ള ഫയലുകളും കാല താമസം വരുത്തുന്നു എന്നും പരാതി ഉയർന്നിരുന്നു. വിദ്യാഭ്യാസ വകുപ്പ് നിയമങ്ങൾ നടത്തുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കേണ്ടത് കമ്പ്യൂട്ടർ വഴി ആയതിനാൽ ഇവർ വിവരങ്ങൾ എ ഇ ഓ ക്ക് കൈമാറാതെ ഇരിക്കുകയും ഇതിലൂടെ നിയമനങ്ങൾ വൈകിപ്പിക്കുന്നു എന്നും പരാതി ഉയർന്നിരുന്നു. കൂടാതെ എല്ലാ ദിവസവും ഓഫീസ് സമയം അവസാനിക്കുന്നതിന് മുൻപ് തന്നെ ഇവർ ഓഫീസിൽ നിന്നും പോകുന്നു എന്നും ഇത് ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരോട് തട്ടികയറുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഈ വിഷയങ്ങൾ ജില്ലാ ഓഫീസർ പരിശോധിച്ചതിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും സൂപ്രണ്ടിനെ താക്കീത് നല്കുകയും ആയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം ; സ്പീക്കറെ കണ്ട് നടപടി ആവശ്യപ്പെട്ട് അഭിഷേക് ബാനർജി

0
ന്യൂഡല്‍ഹി:ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച...

അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ ഉന്നതിയിലുള്ളവര്‍ സെന്‍സസ് സെല്‍ഫ് എന്യുമറേഷനില്‍ പങ്കാളികളായി

0
പത്തനംതിട്ട : റാന്നി പെരുനാട് വില്ലേജിലെ അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ...

തമിഴ്നാട് സർക്കാരിന്റെ നിലപാട് പെരിയാർ തീരത്ത് ആശങ്കയിൽ കഴിയുന്ന ആളുകളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാർ സമര...

0
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ അനുവദിക്കില്ലെന്നും ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുമുള്ള...

മാസപ്പടി കേസ് : വീണയുടെ ബാങ്ക് ലോക്കർ പരിശോധന പൂർത്തിയാക്കി

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ വീണ ടിയുടെ...