ജില്ലയിലെ ഏറ്റവും വലിയ സംയുക്ത ക്രിസ്തുമസ് – പുതുവത്സരാഘോഷം 29ന് ചിറ്റാറിൽ

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : ഐക്യ ക്രൈസ്തവ സംഘടനയുടെ ആഭിമുഖ്യത്തിൽ ചിറ്റാറിൽ ഡിസംബർ 29ന് സംയുക്ത ക്രിസ്തുമസ് – പുതുവത്സര ആഘോഷം നടക്കും. ചിറ്റാറിലെ ഇരുപത് ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് ചിറ്റാർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും സംയുക്ത ക്രിസ്തുമസ് – പുതുവത്സര ഐക്യ റാലി നടക്കും. ചെണ്ടമേളം, ശിങ്കാരിമേളം, ബാൻഡ് സെറ്റ്, നിശ്ചല ദൃശ്യങ്ങൾ, ക്രിസ്മസ് കരോൾ സംഘം, മാർഗംകളി, വിവിധ ദേവാലയങ്ങളിലെ ഗായകസംഘങ്ങൾ, ക്രിസ്മസ് പാപ്പാ പരേഡ് ഉൾപ്പെടെയുള്ള കലാപരിപാടികൾ റാലിയുടെ ഭാഗമാകും. തുടർന്ന് ചിറ്റാർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രത്യേകം തയ്യാറാക്കിയ അലൻ – പ്രിയങ്ക നഗറിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ നടക്കും.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മലങ്കര മാർത്തോമാ സുറിയാനി സഭ റാന്നി – നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. യു സി എഫ് പ്രസിഡന്റ് റവ. സി.കെ കൊച്ചുമോൻ അധ്യക്ഷത വഹിക്കും. ആന്റോ ആൻറണി എം.പി മുഖ്യ സന്ദേശം നൽകും. അഡ്വ. കെ.യു ജനീഷ് കുമാർ വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബഷീർ, ബേസിലെൻ റമ്പാൻ, വൈദിക ശ്രേഷ്ഠർ, വിവിധ മത നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. യു.സി.എഫിന്റെ ഈ വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. രാത്രി 9 മുതൽ ബീറ്റ്സ് ഓഫ് ട്രാവൻകൂർ അവതരിപ്പിക്കുന്ന ഗാനമേള. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ തോമസ് എബ്രഹാം പേരങ്ങാട്ട്-കുന്നുംപുറത്ത്, സെക്രട്ടറി ജോർജ് ജേക്കബ്, ട്രഷറർ ജിന്റോ വാളിപ്ലാക്കൽ, ജോജി ചിറ്റാർ, ജസ്റ്റിൻ പീടികയിൽ, മനോജ് കുളത്തുങ്കൽ, ജസ്റ്റിൻ വാനിയേത്ത്, സോജു എബ്രഹാം, ബിനോയ് നീലിപിലാവ്, സാംകുട്ടി തുണ്ടിയിൽ, റോയ് കുളത്തുങ്കൽ, ബിനു, വിപിൻ പി ജോൺ എന്നിവർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...