ഡോക്ടറെയും മകളെയും വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : ഭോപ്പാലില്‍ 82 വയസുകാരനായ ഹോമിയോപ്പതി ഡോക്ടറെയും 36 കാരിയായ മകളെയും വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഡോക്ടര്‍ ഹരികിഷന്‍ ശര്‍മ, മകള്‍ ചിത്ര എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ചാണ് സംഭവം. വീട്ടില്‍ നിന്ന് ഡോക്ടര്‍ എഴുതിയ ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. പഠനത്തിനായി അവരുടെ ശരീരം ദാനം ചെയ്യണമെന്നാണ് കത്തില്‍ പറയുന്നതെന്ന് പോലീസ് പറഞ്ഞു. നാല് പേജുകളിലായാണ് ആത്മഹത്യാക്കുറിപ്പുള്ളത്. നാല് വര്‍ഷം മുന്‍പ് തന്റെ ഭാര്യ മരിച്ച സങ്കടത്തില്‍ നിന്നും കരകേറാനായില്ലെന്നും ഹോമിയോപ്പതി ഡോക്ടര്‍ കൂടിയായ മകള്‍ അമ്മയെ നഷ്ടപ്പെട്ടതിനെ തുടർന്ന് വിഷാദത്തില്‍ തുടരുകയാണെന്നുമാണ് കുറിപ്പിലുള്ളത്. ഡോക്ടര്‍ ഹരികിഷന്‍ ശര്‍മ തൂങ്ങി മരിച്ചുവെന്നും ഡോക്ടര്‍ ചിത്ര എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ലെന്നും ഏരിയ പോലീസ് ഇൻസ്പെക്ടർ അവധേഷ് സിംഗ് തോമർ പിടിഐയോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൃതശരീരങ്ങള്‍ മെഡിക്കൽ വിദ്യാർത്ഥികള്‍ക്ക് പഠിക്കാനായി ഭോപ്പാല്‍ എയിംസിലേക്ക് വിട്ടു നല്‍കണമെന്നും കത്തിലുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....

വിപണിയിലെ വിലക്കയറ്റം ; 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകി...

0
ന്യൂഡൽഹി : ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ...

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...