Thursday, July 3, 2025 12:46 pm

തുമ്പച്ചെടികൊണ്ടുള്ള തോരൻ കഴിച്ചതിന് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഡോക്ടർ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതികരണവുമായി റെസ്പിറേറ്ററി മെഡിസിൻ മേധാവി ഡോ കെ വേണുഗോപാൽ. ജീവിത ശൈലി രോഗമുള്ളവർ തുമ്പ കഴിക്കുന്നത് ചിലപ്പോള്‍ അപകടകരമായി മാറുമെന്ന് ഡോക്ടർ പറഞ്ഞു. സസ്യങ്ങളിൽ നിന്നുള്ള വിഷവസ്തുക്കൾ ഹൃദ്രോ​ഗം, പ്രമേഹം, കിഡ്നി പോലെയുള്ള ജീവിത ശൈലി രോ​ഗങ്ങളുള്ളവർക്ക് അപകടകരമായി മാറാൻ സാധ്യതയുണ്ടെന്നും ഡോക്ടർ പറഞ്ഞു. അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ടും രാസ പരിശോധന ഫലവും ലഭിച്ചാൽ മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളു. സംഭവത്തിൽ പോലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് ചേർത്തല പോലീസ് കേസെടുത്തത്.

ചേർത്തല സ്വദേശി ഇന്ദുവാണ് തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതിന് പിന്നാലെ മരിച്ചത്. ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം താമസിക്കുന്ന ഇന്ദുവും മറ്റു കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രി തുമ്പ ചെടികൊണ്ടുള്ള തോരൻ കഴിച്ചിരുന്നു. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി എന്നാണ് വീട്ടുകാർ പറയുന്നത്. ആദ്യം ചേർത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരൻ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ദുവിന്‍റെ മൃതദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. തുമ്പ തോരൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പോലീസ് എഫ്ഐആർ. കഴിഞ്ഞ മേയിൽ അരളി പൂവ് കഴിച്ചതിന് പിന്നാലെ ഹരിപ്പാട് യുവതി മരിച്ചിരുന്നു. രാസപരിശോധന ഫലം ലഭിക്കാത്തതിനാൽ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊറിയര്‍ ഡെലിവറിക്കെന്ന വ്യാജേന വീട്ടിലെത്തിയ ആള്‍ 25-കാരിയെ പീഡിപ്പിച്ചതായി പരാതി

0
പൂനെ: കൊറിയര്‍ ഡെലിവറിക്കെന്ന വ്യാജേന വീട്ടിലെത്തിയ ആള്‍ 25-കാരിയെ പീഡിപ്പിച്ചതായി പരാതി....

ക​ല​ഞ്ഞൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി വി​രു​ദ്ധ പാ​വ​നാ​ട​കം ന​ട​ത്തി

0
ക​ല​ഞ്ഞൂ​ർ : മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മും...

നായ മാന്തിയത് ചികിത്സിച്ചില്ല ; ആലപ്പുഴയിൽ പേവിഷബാധ സ്ഥിരീകരിച്ച വയോധികൻ മരിച്ചു

0
ആലപ്പുഴ : ആലപ്പുഴ തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ പേ വിഷബാധ...

സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വ്യാജമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

0
തിരുവനന്തപുരം :  സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വ്യാജമെന്ന്...