ഡ്രൈവറെ മർദ്ദിച്ച് ഒരുലോഡ് ജീരകം മോഷ്ടിച്ചു, പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ജാം​ന​ഗർ: ഒരു ട്രക്ക് ജീരകം കവർച്ച ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. ​ഗുജറാത്തിലെ ജാംനഗർ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മെയ് 10നാണ് 65 ലക്ഷം വിലവരുന്ന ജീരക ലോഡ് പ്രതികൾ കവർന്നത്. ആബ്ദിൻ സുമ്ര, ​ഗഫാർ സുമ്ര എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ജാംന​ഗറിലെ മാസിത്യ ​ഗ്രാമ സ്വദേശികളാണ് ഇവർ. ഒളിപ്പിച്ചുവെച്ച ജീരകവും പോലീസ് പിടികൂടി. മോർബി മാർക്കറ്റിംഗ് യാർഡിലെ കടയുടമയും മൊത്തക്കച്ചവടക്കാരനുമായ കിഷോർ ബവർവയാണ് അഞ്ജാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

മോർബിയിൽ നിന്ന് കച്ചിലെ ഒരു വ്യാപാരിയിൽ നിന്നാണ് ഇയാൾ ജീരകത്തിന് ഓർഡർ നൽകിയത്. മെയ് 10 ന് ജീരകം നിറച്ച ട്രക്ക് അയച്ചു. വഴിയിൽ, ഡ്രൈവർക്ക് ഉറക്കം വരുകയും ട്രക്ക് റോഡരികിൽ പാർക്ക് ചെയ്യുകയും ചെയ്തു. ഈ സമയം മൂന്ന് പേർ അവിടെയെത്തി ഡ്രൈവറെ മർദിക്കുകയും ട്രക്ക് ജാംനഗറിലേക്ക് ഓടിക്കാൻ ഭീഷണിപ്പെടുത്തുകയും ചെ‌യ്തു. പിന്നീട് ബലമായി ജീരക ചാക്കുകൾ ഇറക്കി, ഡ്രൈവറുടെ ഫോൺ തട്ടിയെടുത്തു. പിന്നീട് ട്രക്കും ഡ്രൈവറെയും ഫാല ഗ്രാമത്തിന് സമീപം ഉപേക്ഷിച്ചു. തുടർന്ന് ഡ്രൈവർ ബവർവ പോലീസിനെ സമീപിക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...