മഹാലക്ഷ്മിയുടെ സൗന്ദര്യത്തിൽ വീണത് അഞ്ച് പുരുഷന്മാർ, അഞ്ച് പേരെയും വിവാഹം കഴിച്ച് പണവുമായി മുങ്ങി ; യുവതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വിവാഹത്തട്ടിപ്പ് നടത്തി പണവുമായി മുങ്ങുന്നത് സ്ഥിരം പണിയാക്കിയ യുവതി പോലീസ് പിടിയിൽ. മേട്ടുപ്പാളയം സ്വദേശി മഹാലക്ഷ്മി(32)യാണ് പിടിയിലായത്. അഞ്ചുപേരെയാണ് യുവതി പറ്റിച്ചത്. അഞ്ച് പേരെയും വിവാഹം കഴിച്ച് പണവും ആഭരണവും കവർന്ന മഹാലക്ഷ്മിയെ കുടുക്കിയത് അഞ്ചാമത് വിവാഹം ചെയ്ത യുവാവ് ആണ്. ആറാമത് വിവാഹം കഴിച്ചയാളുടെ സേലത്തെ വീട്ടില്‍നിന്നാണ് മഹാലക്ഷ്മിയെ അറസ്റ്റു ചെയ്തത്.

അഞ്ചാം വിവാഹത്തട്ടിപ്പിനിരയായ വിഴുപുരം മേല്‍മലയന്നൂരിലെ മണികണ്ഠന്റെ പരാതിയിലാണ് നടപടി. മണികണ്ഠനെ ഫെയ്സ്ബുക്കിലൂടെയാണ് മഹാലക്ഷ്മി പരിചയപ്പെടുന്നത്. ഫേസ്‌ബുക്ക് വഴിയുള്ള പരിചയം പ്രണയമായി മാറി. കൊഞ്ചിക്കുഴഞ്ഞ് ആയിരുന്നു യുവതി എല്ലാവരെയും വശീകരിച്ചിരുന്നത്. സ്വന്തം ചിത്രങ്ങൾ അയച്ച് കൊടുത്തശേഷം മഹാലക്ഷ്മി വിവാഹം കഴിക്കാനുള്ള തന്റെ താൽപ്പര്യം അറിയിക്കും. മഹാലക്ഷ്മിയുടെ സൗന്ദര്യത്തിൽ വീഴുന്ന പുരുഷന്മാർ സമ്മതം പറയും. അങ്ങനെയാണ് മഹാലക്ഷ്മി അഞ്ച് പേരെയും വശീകരിച്ച് വിവാഹത്തട്ടിപ്പിന് ഇരയാക്കിയത്.

കഴിഞ്ഞവര്‍ഷം നവംബര്‍ 18-ന് മണികണ്ഠനുമായുള്ള മഹാലക്ഷ്മിയുടെ വിവാഹം നടന്നു. ചടങ്ങില്‍ മഹാലക്ഷ്മിയുടെ വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. വീട്ടുകാർക്ക് ബന്ധത്തിന് താല്പര്യമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. വീട്ടുകാർക്ക് സംശയം ഒന്നും തോന്നാതിരിക്കാൻ മൂന്നാഴ്ചയോളം യുവതി അഞ്ചാമത്തെ ഭർത്താവായ മണികണ്ഠന്റെ വീട്ടിൽ താമസിച്ചു. ശേഷം തന്റെ വീട്ടിലേക്കെന്നുപറഞ്ഞ് പോയ മഹാലക്ഷ്മി രണ്ടു ദിവസമായും തിരിച്ചുവന്നില്ല. മണികണ്ഠന്റെ ഫോണ്‍ കോളും നിരസിച്ചു.

ഇതിനിടയിലാണ് വിവാഹസമയത്ത് തങ്ങള്‍ മഹാലക്ഷ്മിക്കു നല്‍കിയ എട്ടുപവന്‍ ആഭരണവും ഒരു ലക്ഷം രൂപയും കാണാതായതായി വീട്ടുകാരറിയുന്നത്. സംശയം തോന്നി മണികണ്ഠന്‍ വിളിച്ചപ്പോള്‍ മഹാലക്ഷ്മി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതിനല്‍കി. അന്വേഷണത്തില്‍ മഹാലക്ഷ്മി സേലത്തുണ്ടെന്ന് മനസ്സിലാക്കി പോലീസെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. മണികണ്ഠന്റെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ മഹാലക്ഷ്മി പിന്നീട് സിങ്കരാജ് എന്നയാളെ പരിചയപ്പെട്ട് വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

0
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ...