വീട്ടിൽ അതിക്രമിച്ച് കയറി 73കാരിയെ പീഡിപ്പിച്ച മയക്കുമരുന്ന് പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി 73കാരിയെ പീഡിപ്പിച്ചത് മയക്കുമരുന്ന് കേസിലടക്കം പ്രതിയായ പടയപ്പ ജോയിയാണെന്ന് പോലീസ്. സംഭവത്തിൽ തങ്കശ്ശേരി സ്വദേശിയായ പടയപ്പ ജോയി എന്ന് വിളിക്കുന്ന ജോസഫിനെ കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിമരുന്ന് കേസുകളിൽ അടക്കം പ്രതിയാണെന്ന് കൊല്ലം പോലീസ് വ്യക്തമാക്കി.വെള്ളിയാഴ്ച പുലർച്ചെ 5.30യോടെയാണ് വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ ജോസഫ് എത്തിയത്. വീടിന്റെ അടുക്കള വാതില്‍ പെളിച്ച് പ്രതി അകത്ത് കയറി. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന 73 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു.

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വയോധിക രാവിലെ ആശുപത്രിയിൽ ചികിത്സ തേടി. വയോധിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഫ്തിയിൽ തെരച്ചിൽ നടത്തിയ പോലീസ് സംഘം ഇന്നലെ രാത്രിയോടെ പ്രതിയെ അറസ്റ്റ് ചെയ്തു. 33 കാരനായ ജോസഫ് വിവിധ ലഹരി മരുന്ന് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ ലഹരിക്ക് അടിമയാണെന്നും പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...