ദേഹത്ത് ആഴത്തിൽ മുറിവുകൾ , അടുത്ത് പട്ടികയും വടിയും ; യുവാവിന്റെ മരണത്തിൽ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

എളമക്കര: കൊച്ചി എളമക്കരക്ക് സമീപം മരോട്ടിച്ചുവടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇടപ്പള്ളി സ്വദേശി പ്രവീണിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവീണിന്‍റെ മരണം കൊലപാതകമാണോ എന്ന സംശയം പോലീസിനുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രഭാതസവാരിക്കിറങ്ങിയവരാണ് മരോട്ടിച്ചുവട് പാലത്തിന് താഴെ പ്രവീണിന്റെ മൃതദേഹം കണ്ടത്. ദേഹത്ത് ആഴത്തിൽ മുറിവേറ്റിരുന്നു.

പട്ടികയും വടിയുമടക്കം ആക്രമണത്തിനുപയോഗിച്ചതെന്ന് സംശയിക്കുന്ന വസ്തുക്കളും സമീപത്ത് നിന്നും കണ്ടെത്തി. പ്രാഥമിക പരിശോധനയിൽ കൊലപാതകമെന്ന് സംശയത്തിലാണ് പോലീസ്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജുവനപ്പുടി മഹേഷ് പറഞ്ഞു. പ്രവീണിന്റെ ഫോണ്‍ കോളുകൾ, സാമ്പത്തിക ഇടപാടുകൾ, സുഹൃത്തുക്കൾ എന്നിവയെല്ലാം അന്വേഷണ പരിധിയിലുണ്ട്. ആസൂത്രിതമായ കൊലപാതകമെന്ന നിലയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇടപ്പളളി സ്വദേശിയെങ്കിലും മരോട്ടിച്ചുവട് പാലത്തിന് സമീപമാണ് പ്രവീണിന്റെ താമസം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...