ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സെപ്തംബർ 9 നാണ് തെരെഞ്ഞെടുപ്പ്. നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്ത് 21ന്. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ധീപ്ധൻകറിന്റെ അപ്രതീക്ഷിത രാജിയിൽ ദുരൂഹത നിലനിൽക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. അതേസമയം തങ്ങൾക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കുന്ന സ്ഥാനാർത്ഥിക്കായുള്ള കരുനീക്കങ്ങൾ എൻ.ഡി.എ ആരംഭിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങിയ ദിവസം തന്നെയുള്ള ഉപരാഷ്ട്രപതി ജഗധീപ് ധൻകറിന്റെ രാജി വിവാദമായിരിക്കെയാണ് പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.

സെപ്റ്റംബർ 9നാണ് വോട്ടെടുപ്പ്, അതേ ദിവസം തന്നെ വോട്ടെണ്ണലും നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാനുള്ള തീയതി ഓഗസ്റ്റ് 21ന് അവസാനിക്കും. പത്രിക പിൻവലിക്കുവാനുള്ള അവസാന തീയതി ആഗസ്ത് 25നാണ്. ബീഹാർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തങ്ങൾക്ക് രാഷ്ട്രീയ ഗുണമുള്ള സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കങ്ങൾ എൻഡിഎ തുടരുന്നെങ്കിലും പേര് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. പ്രതിപക്ഷമായ ഇന്ത്യ സഖ്യവും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...