ലഖ്നൗ : ലഖ്‌നൗവിലെ നവാബ് വാജിദ് അലി ഷാ സുവോളജിക്കൽ ഗാർഡനിൽ ഹിപ്പൊപ്പൊട്ടാമസിന്റെ ആക്രമണത്തിൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. ശുചീകരണത്തിനായി ഹിപ്പോയുടെ കൂട്ടിൽക്കയറിയ സൂരജ് എന്ന ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് തിങ്കളാഴ്ച മൃഗശാല അടച്ചിട്ടിരിക്കുകയാണെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. 2013-ൽ മൃഗശാലയിൽ ചേർന്ന പരിചയ സമ്പന്നനായ തൊഴിലാളിയാണ് സൂരജെന്ന് അധികൃതർ അറിയിച്ചു. മൃഗങ്ങളുടെ കൂടുകൾ വൃത്തിയാക്കുന്നത് ഇയാളുടെ ജോലിയുടെ ഭാഗമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹിപ്പോയുടെ കൂട് വർഷങ്ങളായി ഇയാൾ തന്നെയാണ് വൃത്തിയാക്കുന്നത്. ഹിപ്പോയുടെ പെരുമാറ്റം ഇയാൾക്ക് പരിചയമുണ്ടെന്നും ആക്രമണം അപ്രതീക്ഷിതമായിരുന്നെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























